#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ

#PoliceCase | പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകൻ അറസ്റ്റിൽ
Dec 8, 2024 05:07 PM | By VIPIN P V

മുംബൈ: ( www.truevisionnews.com) മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മൂന്ന് ആൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത 35 കാരനായ അധ്യാപകൻ അറസ്‌റ്റില്‍.

ഒമ്പതിനും 15 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

കഴിഞ്ഞ ജൂണിലാണ് കുട്ടികളെ സ്കൂളിൽ ചേർത്തത് എന്നാൽ കുട്ടികൾ സ്കൂളിൽ പോകാൻ വിമുഖത കാണിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ലൈംഗികമായി ചൂഷണത്തിന് ഇരയായ വിവരം ഇരകളില്‍ ഒരാള്‍ കുടുംബത്തോട് വെളിപ്പെടുത്തുകയായിരുന്നു.

ആൺകുട്ടികളെ മസാജ് ചെയ്യാൻ നിർബന്ധിക്കുകയും, അവരെ മോശമായി സ്‌പർശിക്കുകയും നഗ്ന വീഡിയോകൾ പകർത്തുകയും ചെയ്‌ത പ്രതിയെ പൊലീസ് പിടികൂടിയതായി അംബർനാഥ് പൊലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടര്‍ ബാലാജി പണ്ടാരെ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് അഡ്‌മിനിസ്ട്രേഷൻ നൽകിയ പരാതിയുടെ അടിസ്ഥനത്തിലാണ് പൊലീസ് കേസെടുത്തത്.

അന്വേഷണത്തില്‍ അധ്യാപകന്‍റെ വീട്ടിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ഉപകരണങ്ങളിൽ കണ്ടെത്തിയ വീഡിയോകളുടെ ഉള്ളടക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.

#Sexualassault #minor #boys #teacher #arrested

Next TV

Related Stories
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

Jan 20, 2025 09:26 AM

#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി...

Read More >>
#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

Jan 19, 2025 10:04 PM

#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്....

Read More >>
#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

Jan 19, 2025 09:10 PM

#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും...

Read More >>
#accident |   വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ പോയ പ്രതിശ്രുത വരൻ കാറിന് തീപിടിച്ച് മരിച്ചു

Jan 19, 2025 08:09 PM

#accident | വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ പോയ പ്രതിശ്രുത വരൻ കാറിന് തീപിടിച്ച് മരിച്ചു

യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക്...

Read More >>
#rahulgandhi | പോരാട്ടം ഭരണകൂടത്തിനെതിരെയെന്ന പരാമര്‍ശം; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

Jan 19, 2025 07:53 PM

#rahulgandhi | പോരാട്ടം ഭരണകൂടത്തിനെതിരെയെന്ന പരാമര്‍ശം; രാഹുൽ ​ഗാന്ധിക്കെതിരെ കേസ്

ഇന്ത്യന്‍ ഭരണകൂടത്തിനെതിരായി പോരാടുകയാണെന്ന പരാമര്‍ശത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അസം ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസ്‌ എഫ്‌ഐആർ...

Read More >>
Top Stories

Entertainment News