#googlemap | വീണ്ടും പണികൊടുത്തു, ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയിലേക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി

#googlemap |   വീണ്ടും പണികൊടുത്തു,  ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയിലേക്ക്  പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി
Dec 7, 2024 09:18 AM | By Susmitha Surendran

ബെം​ഗളൂരു: ​​(truevisionnews.com) ഗൂ​ഗിൾ മാപ്പ് നോക്കി ​ഗോവയിലേയ്ക്ക് പോയ കുടുംബം കാടിനുള്ളിൽ കുടുങ്ങി. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് കാടിനുള്ളിൽ അകപ്പെട്ടത്.

കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിൽ ഒരു രാത്രി മുഴുവൻ കുടുംബത്തിന് കാറിനുള്ളിൽ കഴിയേണ്ടി വന്നു.

ഗൂ​ഗിൾ മാപ്പ് ഷിരോലിക്കും ഹെമ്മദാഗയ്ക്കും സമീപമുള്ള വനത്തിലൂടെ ഒരു ചെറിയ വഴിയിലേയ്ക്ക് കുടുംബത്തെ നയിക്കുകയായിരുന്നു. അപകടസാധ്യതകളെക്കുറിച്ച് അറിയാതെ കുടുംബം എട്ട് കിലോ മീറ്ററോളം ഉള്ളിലേയ്ക്ക് പോയി.

ദുർഘടമായ ഭൂപ്രദേശത്തിലൂടെയുള്ള യാത്രയ്ക്കിടെ മൊബൈൽ നെറ്റ്‌വർക്ക് കവറേജും നഷ്ടമായതോടെ കുടുംബം പരിഭ്രാന്തരായി. വനത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി വ്യക്തമാകാതെ വന്നതോടെ കാറിൽ രാത്രി ചെലവഴിക്കാൻ കുടുംബം നിർബന്ധിതരാകുകയായിരുന്നു.

പുലർച്ചെ മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള ഒരു ലൊക്കേഷൻ കണ്ടെത്താനായി കുടുംബത്തിന് 4 കിലോ മീറ്റർ നടക്കേണ്ടി വന്നു. എമർജൻസി ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടാൻ സാധിച്ചതോടെയാണ് കുടുംബത്തിന് വനത്തിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി തെളിഞ്ഞത്.

ലോക്കൽ പൊലീസ് വളരെ വേ​ഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും ഒറ്റപ്പെട്ടുപോയ കുടുംബത്തെ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയും ചെയ്തു. 

#family #Goa #looking #Google #Maps #got #stuck #forest.

Next TV

Related Stories
#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Jan 17, 2025 09:04 AM

#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

അ​ത്താ​വ​ർ ഐ​വ​റി ട​വ​റി​ൽ താ​മ​സി​ക്കു​ന്ന അ​ഡൂ​ർ സ്വ​ദേ​ശി ഷ​രീ​ഫി​ന്റെ മ​ക​ൻ ഷ​ഹീ​മാ​ണ് (20)...

Read More >>
#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

Jan 16, 2025 10:40 PM

#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ...

Read More >>
#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച്  പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

Jan 16, 2025 10:13 PM

#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും...

Read More >>
#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

Jan 16, 2025 09:35 PM

#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

സംഭവത്തിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ പോലീസ് അറസ്റ്റ്...

Read More >>
#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Jan 16, 2025 05:33 PM

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ...

Read More >>
Top Stories