കോട്ടയം: ( www.truevisionnews.com ) കോട്ടയത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
പേട്ട സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി ലിബിന്‍ തോമസ് ( 22) മരിച്ചത്. അപകടത്തില്‍ മറ്റൊരു യുവാവിനും പരുക്കേറ്റു.
വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയും ഇവര്‍ റോഡില്‍ വീഴുകയുമായിരുന്നു.
എതിരെ വന്ന കാറിലേക്ക് റോഡിലൂടെ നിരങ്ങി നീങ്ങിയ ബൈക്ക് ഇടിച്ചു കയറിയതാണ് മരണത്തിനിടയാക്കിയത്.
യുവാക്കളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലിബിന്‍ മരണപ്പെടുകയായിരുന്നു.
#Trying #overtake #bus #youngman #tragicend #bike #hit #rammed #oncoming #car