കോട്ടയം: ( www.truevisionnews.com ) സി.പി.എം. മംഗലപുരം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശേരിയുടെ മകള്‍ മാതു മുല്ലശേരി ബി.ജെ.പി.യില്‍ ചേര്‍ന്നു. വൈക്കം തലയാഴത്ത് താമസിക്കുന്ന മാതുവിന്റെ വീട്ടിലെത്തി ബി.ജെ.പി.
വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് പ്രീജു കെ.ശശി അംഗത്വം നല്‍കി. ഓര്‍മ്മവെച്ചകാലംമുതല്‍ സി.പി.എമ്മിനോടൊപ്പമായിരുന്നു തങ്ങളുടെ കുടുംബമെന്ന് മാതു പറഞ്ഞു. തിരുവനന്തപുരം കോട്രക്കരി ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അച്ഛന്‍ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടത് കണ്ടാണ് വളര്‍ന്നത്. 42 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച അച്ഛനെ ഒന്നുമല്ലാതായി തീര്‍ത്തെന്ന് മാതു പറഞ്ഞു. എട്ട് വര്‍ഷം മുമ്പാണ് മാതു തലയാഴം മാടപ്പള്ളിയില്‍ ഹരികൃഷ്ണനുമായുള്ള വിവാഹശേഷം വൈക്കത്ത് എത്തിയത്.
നിലവില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ല. ബി.ജെ.പി. ജില്ലാ സെക്രട്ടറി ലേഖ അശോകന്‍, വൈക്കം മണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ.മഹേഷ്, പാര്‍ട്ടി തലയാഴം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.വിനോദ് കുമാര്‍, പ്രസിഡന്റ് ടി.സുമേഷ് എന്നിവരും മാതുവിനെ അനുമോദിക്കാനെത്തിയിരുന്നു.
#Father #who #worked #party #42years #has #become #nothing #MadhuMullassery #daughter #is #also #in #BJP