ആലപ്പുഴ: (truevisionnews.com) കളര്‍കോട് കെ.എസ്.ആര്‍.ടി.സി. ബസ്സുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ കാര്‍ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമില്‍ ഖാന്റേത്.
കാര്‍ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഇയാള്‍. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുമായുള്ള പരിചയത്തിന്റെ പേരില്‍ വാഹനം വിട്ടുനല്‍കുകയായിരുന്നുവെന്ന് ഷമില്‍ ഖാന്‍ പറഞ്ഞു.
ഷമില്‍ഖാന്റെ വാക്കുകള്‍:
സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല, സുഹൃത്തായതിന്റെ പേരില്‍ സിനിമയ്ക്ക് പോവാന്‍ കൊടുത്തുവിട്ടതാണ്.
മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടന്‍ മിഷാല്‍ തിരുവനന്തപുരത്ത് എന്‍ജിനിയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായും പരിചയമുണ്ട്. പാവം വിളിച്ചു, 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും' എന്ന് പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണ്.
ഏഴര കഴിഞ്ഞപ്പോഴാണ് കൊണ്ടുപോയത്. മൂന്നുപിള്ളേരാണ് വണ്ടി എടുക്കാന്‍ വന്നത്. വണ്ടാനത്ത് പായസക്കടയില്‍ പായസംകുടിക്കാന്‍ വന്നുള്ള പരിചയമാണ് ജബ്ബാറുമായി.
രാത്രി പത്തുമണിക്കാണ് അപകടവിവരം അറിഞ്ഞത്. സിനിമ കഴിഞ്ഞ ഉടനെ തിരിച്ചുതരാമെന്ന് പറഞ്ഞാണ് വണ്ടികൊണ്ടുപോയത്. മഴകാരണം കൊടുക്കാന്‍ മടിച്ചു, ചേട്ടന്‍ വിളിച്ചുപറഞ്ഞു 'കുഴപ്പമില്ല ഇക്ക. അത്യാവശ്യമല്ലേ, ഒരുപടത്തിന് പോയിട്ട് വരട്ടേ, വല്ലപ്പോഴുമല്ലേ ഇങ്ങനെ അവധി വരികയുള്ളൂ' എന്നും പറഞ്ഞു. അങ്ങനെ കൊടുത്തുവിട്ടതാണ്.
ഒന്ന് സഹായിച്ചതാണ്, അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. ഇത് അറിഞ്ഞപ്പോള്‍ മുതല്‍ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാന്‍ പറ്റും? പിള്ളേരായിട്ട് ചോദിച്ചപ്പോള്‍ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓര്‍ത്തുകൊടുത്തുപോയതാണ്.
55 ദിവസത്തെ പരിചയമാണ് കുട്ടികളുമായി ഉള്ളത്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസ്സില്‍ മറയാതെ നില്‍ക്കുകയാണ്.
ചേട്ടന്‍ വിളിച്ചിരുന്നു, 'ഇക്കാ ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അല്ലേ ഇക്ക വണ്ടി കൊടുത്തത്. ഇല്ലെങ്കില്‍ കൊടുക്കില്ലായിരുന്നല്ലോ, എനിക്ക് എന്ത് പറയണം എന്നറിയില്ല ഇക്കാ' എന്ന് പറഞ്ഞ് കരഞ്ഞു.
#kalarkod #KSRTC #car #collided #bus #belonged #ShamilKhan #native #Ambalapuzha #Kakazham.