ഉത്തര്‍പ്രദേശ് : (truevisionnews.com) എന്‍ജിനില്‍ 'ഒളിച്ചിരുന്ന' പെരുമ്പാമ്പുമായി ലോറി സഞ്ചരിച്ചത് 98 കിലോമീറ്റര്‍.
ഉത്തര്‍പ്രദേശിലെ കുഷിനഗര്‍ മുതല്‍ ബിഹാറിലെ നര്‍കടിയാഗഞ്ജ് വരെയാണ് ലോറി ഓടിയത്.
യാത്ര പൂര്‍ത്തിയാക്കി ലോഡ് ഇറക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ട് ലോറിത്തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നവരും ഒരുപോലെ ഞെട്ടി.
വനംവകുപ്പില്‍ നിന്നെത്തിയ സംഘം ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവില്‍ പെരുമ്പാമ്പിനെ പുറത്തെടുത്ത് സമീപത്തെ കാട്ടില്‍ തുറന്നുവിട്ടു.
#lorry #with #giant #python '#hiding #engine' #traveled #98km