തിരുവനന്തപുരം: (www.truevisionnews.com) തലസ്ഥാന ജില്ലയിലെ സിപിഎമ്മില്‍ പൊട്ടിത്തെറി. മംഗലപുരം ഏരിയ സെക്രട്ടറിയെ മാറ്റി. മധു മുല്ലശേരിക്ക് പകരം എം. ജലീലിനെ പുതിയ ഏരിയ സെക്രട്ടറിയാക്കി.
ഏരിയ സെക്രട്ടറിയായിരുന്ന മധുവിനെതിരെ സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു.തുടര്‍ന്ന് ഏരിയ സമ്മേളനത്തിൽ നിന്നും മധു ഇറങ്ങി പോയി.
കഴിഞ്ഞ രണ്ടു തവണയും മധുവായിരുന്നു ഏരിയസെക്രട്ടറി.ജില്ലാ നേതൃത്വവും മധുവിനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കുന്നത് എതിർത്തിരുന്നു
പാർട്ടി വിടുമെന്ന് മുല്ലശേരി മധു വ്യക്തമാക്കി. പാർട്ടി ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഏരിയ സെക്രട്ടറിസ്ഥാനത്ത് തുടരാൻ അനു വദിക്കാത്തത് ജോയിയാണ്. അതിനുള്ള കാരണം ജോയി വ്യക്തമാക്കണം. സമ്മേളനം തീരുന്നതിന് മുമ്പ് ഇറങ്ങി പോയ മധു പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചു.
തന്നൊടൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരും പാര്‍ട്ടി വിടും. ഏത് പാര്‍ട്ടിയൊടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വരും ദീവസങ്ങളില് വ്യക്തമാക്കുമെന്നും മധു വ്യക്തമാക്കി
#Thiruvananthapuram #CPM #erupts #Mangalapuram #areasecretary #replaced #MullasseryMadhu #leave #party