മണത്തണ: (truevisionnews.com) അയോത്തുംചാൽ ഇറക്കത്തിൽ ബൈക്ക് അപകടത്തിൽപെട്ടു. ആലക്കോട് സ്വദേശികളായ രണ്ട്‍ യുവാക്കൾക്ക് പരിക്കേറ്റു.
എബിൻ, അജിത്ത് എന്നിവരാണ് അപകടത്തിൽ പെട്ടത്. വയനാട്ടിൽ നിന്നും ആലക്കോടേക്കുള്ള യാത്രാമധ്യേ പൂച്ച കുറുകെ ചാടിയപ്പോൾ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
നിയന്ത്രണം നഷ്ട്ടപെട്ട ബൈക്ക് അഞ്ച് അടിയോളം താഴ്ചയുള്ള ഓവുചാലിൽ പതിക്കുകയായിരുന്നു.
നാട്ടുകാർ ചേർന്ന് ബൈക്ക് പുറത്തെടുത്തു. യുവാക്കളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ പ്രാഥമീക ചികിത്സയ്ക്കായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Bike #accident #Manathana #Ayothumchal #Two #injured