കൊച്ചി: (www.truevisionnews.com) മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
അതൃപ്തർക്ക് സ്വാഗതം എന്ന് പറഞ്ഞാണ് സുധാകരനെ പേരെടുത്ത് പറയാതെ സുരേന്ദ്രൻ സ്വാഗതം ചെയ്തത്.
ജി സുധാകരൻ ഉയർത്തിപ്പിടിക്കുന്ന വിഷയങ്ങൾ വാസ്തവമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎമ്മിനെ മണൽ മാഫിയ സംഘവും കള്ളക്കടത്തുകാരും പിടിമുറുക്കിയിരിക്കുകയാണെന്നും അതാണ് അദ്ദേഹത്തിന്റെ ആരോപണവുമെന്നും സുരേന്ദ്രൻ പറഞ്ഞു.
നിരോധനത്തിന് ശേഷം ആലപ്പുഴയിലും കണ്ണൂരിലും കായംകുളത്തും പോപ്പുലർ ഫ്രണ്ടിൽ നിന്നും വ്യാപകമായി ആളുകളെ ഡിവൈഎഫ്ഐയിലേക്കും സിപിഐഎമ്മിലേക്കും റിക്രൂട്ട് ചെയ്യുകയാണ്.
ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ സിപിഐഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
#Welcome #disaffected #KSurendran #invites #GSudhakaran #BJP