#KozhikodeRevenueDistrictKalolsavam2024 | കൗമാര കാലാമാമാങ്കത്തിന് ഇന്ന് തുടക്കം; കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാൻ സാഹിത്യ നഗരി

#KozhikodeRevenueDistrictKalolsavam2024 |  കൗമാര കാലാമാമാങ്കത്തിന് ഇന്ന് തുടക്കം; കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാൻ സാഹിത്യ നഗരി
Nov 20, 2024 08:25 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) കൗമാര കാലമാമാങ്കമായ സ്കൂൾ കലോത്സവത്തിന്റെ കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് സാഹിത്യ നഗരിയിൽ ഇന്ന് തുടക്കമിടും. ഇന്നുമുതൽ മൂന്ന് ദിന രാത്രങ്ങൾ നീണ്ടു നിൽക്കുന്ന കലോത്സവത്തിന് മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് പ്രധാന വേദിയാകും.

കലാമേളക്ക്‌ തുടക്കം കുറിച്ച് ഇന്ന് രാവിലെ 8.30ന്‌ മലബാർ ക്രിസ്ത്യൻ കോളേജ് എച്ച്എച്ച്എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും.

മന്ത്രി എ കെ ശശീന്ദ്രൻ കലാമാങ്കം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനും സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും .

319 ഇനങ്ങളിലായി എണ്ണായിരത്തോളം മത്സരാർഥികൾ മേളയിൽ മാറ്റുരയ്‌ക്കും.

നഗരത്തിലെ 20 വേദികളിലായി നടക്കുന്ന കലാമേളയിൽ സ്റ്റേജിതര മത്സരങ്ങൾക്ക് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വേദിയാകും

20 മുതൽ 23 വരെയാണ് സ്റ്റേജ് മത്സരങ്ങൾ. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ചെയർമാനായും ഡിഡിഇസി മനോജ് കുമാർ ജനറൽ കൺവീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നൽകുക.

23ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം എം കെ മുനീർ എംഎൽഎ ഉദ്ഘാടനംചെയ്യും.

അരങ്ങിലെത്തും 
ആദിവാസി ഗോത്രകലകൾ

മാന്വൽ പരിഷ്‌കരണത്തിന്റെ ഭാഗമായി ഇത്തവണ കലോത്സവത്തിന്‌ ആദിവാസി ഗോത്രകലകളും. ഇരുളനൃത്തം, പാലിയനൃത്തം, പണിയനൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങൾ അരങ്ങിന്‌ നവ്യാനുഭവമാകും. ബിഇഎം ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിലാണ്‌ പരിപാടികൾ അരങ്ങേറുക.

വേദികൾക്ക്‌ മൺമറഞ്ഞ 
സാഹിത്യകാരന്മാരുടെ പേര്

കോഴിക്കോട്ടുകാരായ മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളിലാണ്‌ ഓരോ വേദിയും ഒരുക്കിയത്‌. 19–-ാമത്‌ വേദിയായ ഈസ്റ്റ്‌ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്‌ ഗ്രൗണ്ടിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ബാൻഡ്‌ മേളം മാത്രം നടക്കുന്നതിനാൽ ഈ വേദിക്ക്‌ പേര്‌ നൽകിയിട്ടില്ല.

വേദി 4,11 ൽ സംസ്‌കൃതോത്സവവും വേദി 17,18 ൽ അറബിക്‌ സാഹിത്യോത്സവവും നടക്കും.

വേദി 1: എംസിസി എച്ച്‌എസ്‌എസ്‌: വൈക്കം മുഹമ്മദ്‌ ബഷീർ.

വേദി 2: സാമൂതിരി സ്‌കൂൾ ഗ്രൗണ്ട്‌: എ ശാന്തകുമാർ.

വേദി 3: അച്യുതൻ ഗേൾസ്‌ എച്ച്‌എസ്‌എസ്‌: എസ്‌ കെ പൊറ്റെക്കാട്ട്‌.‌

വേദി 4: ഗണപത്‌ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌: പി വത്സല.

വേദി 5: സാമൂതിരി എച്ച്‌എസ്എസ്‌ ഹാൾ: യു എ ഖാദർ.

വേദി 6: ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ എച്ച്‌എസ്‌എസ്‌: പുനത്തിൽ കുഞ്ഞബ്‌ദുള്ള.

വേദി 7: ബിഎംഎച്ച്‌എസ്‌എസ്‌: എൻ എൻ കക്കാട്.‌

വേദി 8: പ്രൊവിഡൻസ്‌ എച്ച്‌എസ്‌എസ്‌: എം പി വീരേന്ദ്രകുമാർ.

വേദി 9: പ്രൊവിഡൻസ്‌ എൽപിഎസ്‌: കെ ടി മുഹമ്മദ്.‌

വേദി 10: സെന്റ്‌ ആഞ്ചലോസ്‌ യുപിഎസ്‌: എൻ പി മുഹമ്മദ്.‌

വേദി 11: ഗണപത്‌ ബോയ്‌സ്‌ ഹാൾ: കുഞ്ഞുണ്ണി മാഷ്‌.

വേദി 12: ജിഎച്ച്‌എസ്‌എസ്‌ നടക്കാവ്‌: ഗിരീഷ്‌ പുത്തഞ്ചേരി.

വേദി 13: സെന്റ്‌ ആന്റണീസ്‌ യുപിഎസ്‌ ജൂബിലി ഹാൾ: കടത്തനാട്ട്‌ മാധവിയമ്മ.

വേദി 14: സെന്റ്‌ ജോസഫ്‌ എച്ച്‌എസ്‌എസ്‌ ഓപ്പൺ സ്റ്റേജ്‌: പ്രദീപൻ പാമ്പിരികുന്ന്.‌

വേദി 15: ഹിമായത്തുൽ എച്ച്‌എസ്‌എസ്‌: എം എസ്‌ ബാബുരാജ്.‌

വേദി 16: ഗവ. അച്യുതൻ എൽപിഎസ്‌: തിക്കോടിയൻ.

വേദി 17: എംഎം എച്ച്‌എസ്‌എസ്‌ പരപ്പിൽ ഓഡിറ്റോറിയം: പി എം താജ്‌

വേദി 18: എംഎം എച്ച്‌എസ്‌എസ്‌ പരപ്പിൽ ഹാൾ: കെ എ കൊടുങ്ങല്ലൂർ.

വേദി 19: ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ്‌ ഗ്രൗണ്ട്‌ ഈസ്‌റ്റ്‌ഹിൽ.

വേദി 20: ബിഎംഎച്ച്‌എസ്‌എസ്‌ ഗ്രൗണ്ട്‌: ടി എ റസാഖ്.‌

#Kozhikode #Revenue #District #School #Art #Festival #Kalolsavam2024

Next TV

Related Stories
#Ckrishnakumar | പാലക്കാട്ട് ആദ്യഘട്ടം ബി ജെ പി ക്ക് അനുകൂലം;  തപാൽ വോട്ടിൽ ലീഡ് പിടിച്ച് കൃഷ്ണകുമാര്‍

Nov 23, 2024 09:03 AM

#Ckrishnakumar | പാലക്കാട്ട് ആദ്യഘട്ടം ബി ജെ പി ക്ക് അനുകൂലം; തപാൽ വോട്ടിൽ ലീഡ് പിടിച്ച് കൃഷ്ണകുമാര്‍

കഴിഞ്ഞ തവണയും ഇതേ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഷാഫി പറമ്പില്‍ ഭൂരിപക്ഷം...

Read More >>
#NavyaHaridas | 'എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയത്' -  നവ്യഹരിദാസ്

Nov 23, 2024 09:02 AM

#NavyaHaridas | 'എൽഡിഎഫ് യുഡിഎഫുമായി സൗഹൃദ മത്സരമാണ് നടത്തിയത്' - നവ്യഹരിദാസ്

പ്രചാരണ രംഗത്ത് എൽഡിഎഫ് സജീവമായിരുന്നില്ലെന്നും നവ്യ...

Read More >>
#byelectionresult |  ചേലക്കരയിൽ യുആർ പ്രദീപ് മുന്നേറുന്നു, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു

Nov 23, 2024 08:48 AM

#byelectionresult | ചേലക്കരയിൽ യുആർ പ്രദീപ് മുന്നേറുന്നു, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30,000 കടന്നു

പോസ്റ്റൽ വോട്ടുകളും വീട്ടിലെ വോട്ടുകളും എണ്ണുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ തുടക്കം മുതൽ തന്നെ...

Read More >>
#sathanmokeri | ‘കേരളത്തിന്റേത് ജനാധിപത്യ മനസ്-  സത്യൻ മൊകേരി

Nov 23, 2024 08:37 AM

#sathanmokeri | ‘കേരളത്തിന്റേത് ജനാധിപത്യ മനസ്- സത്യൻ മൊകേരി

ഇന്ത്യ സഖ്യത്തിൻ്റെ അന്തഃസത്ത കോൺഗ്രസ്‌ കളഞ്ഞുകുളിച്ചുവെന്നും സത്യൻ മൊകേരി...

Read More >>
#byelectionresult |  പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും മുന്നിൽ

Nov 23, 2024 08:29 AM

#byelectionresult | പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും മുന്നിൽ

വയനാട്ടിൽ ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോൾ 2300 വോട്ടിന് പ്രിയങ്കയാണ് മുന്നിൽ....

Read More >>
Top Stories