Nov 19, 2024 07:56 PM

കൊല്ലം: (truevisionnews.com) ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങൾ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തങ്ങളെ കുറിച്ച് പറയാൻ പാടില്ല എന്ന് ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ എന്ന് ചോദിച്ച മുഖ്യമന്ത്രി, താൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷന് എതിരെ ആണെന്നും കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

"ഇപ്പോഴത്തെ പാണക്കാട് തങ്ങളെ കുറിച്ച് ഒരു വാചകം ഞാൻ പറഞ്ഞു. ലീഗിന്റെ ചില ആളുകൾ എന്തൊരു ഉറഞ്ഞ് തുള്ളലാണ്. പാണക്കാട് തങ്ങളെ കുറിച്ച് പറയാൻ പാടില്ല പോലും...

പാണക്കാട് കുറേ തങ്ങൾമാരുണ്ട്. അവരെ എല്ലാവരെയും കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞത് മുസ്‌ലിം ലീഗ് അധ്യക്ഷനായ സാദിഖലി തങ്ങളെ കുറിച്ചാണ്.

സാദിഖലി തങ്ങൾ പ്രസിഡന്റായി വരുന്നതിന് മുമ്പ് ലീഗ് ഏതെങ്കിലും ഘട്ടത്തിൽ ജമാഅത്തെ ഇസ്‌ലാമിയോടൊപ്പം നിന്നിട്ടുണ്ടോ? ജമാഅത്തെ ഇസ്‌ലാമിയോടും എസ്ഡിപിഐയോടും ഇതുപോലുള്ള സമീപനം സ്വീകരിച്ചിട്ടുണ്ടോ? ആ നിലപാട് ലീഗ് സ്വീകരിക്കുന്നതിൽ സാദിഖലി തങ്ങൾക്ക് പങ്കില്ലേ... ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവെന്ന നിലയ്ക്ക് ചെയ്യേണ്ട കാര്യമാണോ അത്..

സാദിഖലി തങ്ങളെ കുറിച്ച് പറയാൻ പാടില്ലെന്ന് ലീഗിലെ ചില നേതാക്കൾ പറഞ്ഞാൽ അത് നാട് അംഗീകരിക്കുമോ? എന്തിനാണ് ഇത്രയും വെപ്രാളം.

വിമർശിക്കുന്നവരെ എതിർക്കുന്നത് തീവ്രവാദ സ്വഭാവമുള്ള ഭാഷയാണ്. തീവ്രവാദ ഭാഷയും കൊണ്ട് ഇങ്ങോട്ട് വരരുത്. ആർഎസ്എസിനെയും സംഘപരിവാറിനെയും മാത്രമല്ല, ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും സിപിഎം എതിർക്കും".










#PinarayiVijayan #said #SadiqaliThangal #not #adopted #position #should #taken #leader #political #party.

Next TV

Top Stories