#arrest | പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് ആക്രമണം, രണ്ട് യുവാക്കൾ പിടിയിൽ

#arrest | പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന്  ആക്രമണം,  രണ്ട് യുവാക്കൾ പിടിയിൽ
Nov 18, 2024 11:34 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) പെട്രോൾ പമ്പിൽ ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് രണ്ട് തവണ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി.

കൊല്ലം ചാത്തന്നൂരിലെ പമ്പിലായിരുന്നു സംഭവം. പ്രഹന്‍, ശ്യാം എന്നിവരെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പിലെ ജീവനക്കാർക്കും ഇവിടെ ഇന്ധനം നിറയ്ക്കാൻ എത്തിയ മറ്റ് വാഹനങ്ങളിലെ ആളുകൾക്കും പരിക്കേറ്റിട്ടുണ്ട്.

രാവിലെ പത്തരയോടെയും പിന്നീട് ഉച്ചയ്ക്ക് ശേഷവുമാണ് ആക്രമണമുണ്ടായത്. രാവിലെ കാറിൽ പമ്പിലെത്തിയവർ ഡോർ തുറക്കാതെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ആവശ്യപ്പെട്ടു.

500 രൂപയുടെ പെട്രോൾ അടിച്ചു കഴിഞ്ഞപ്പോഴാണ് 300 രൂപയ്ക്ക് ആണ് വേണ്ടതെന്ന് പറഞ്ഞത്. ഇതോടെ തർക്കമായി. പണം വേണമെന്ന് പറഞ്ഞപ്പോൾ പമ്പ് ജീവനക്കാരൻ ഗോകുലിനെ (19) മർദിച്ചു. നിലത്തുവീണ ഇയാളെ ചവിട്ടുകയും ചെയ്തു.

പിന്നീട് പമ്പിലെ മാനേജറും മർദനമേറ്റ ജീവനക്കാരനും പൊലീസിൽ പരാതി നൽകി. എന്നാൽ ഉച്ചയ്ക്ക് ശേഷം ഒന്നരയോടെ മറ്റ് ചിലരെയും കൊണ്ട് ഇവർ വീണ്ടുമെത്തി ജീവനക്കാരനെ തെരഞ്ഞുപിടിച്ചു മർദിച്ചു.

ഈ സമയം പമ്പിലുണ്ടായിരുന്ന ഓട്ടോ ഡൈവർ അജീഷ്, ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിനും മ‍ർദനമേറ്റു. തലയിൽ ആഴത്തിൽ മുറിവേറ്റ അജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് പൊലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്.

#Two #youths #arrested #two #incidents #assault #demanding #money #filling #fuel #petrol #pump.

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories