#holiday | ഇന്ന് അവധി; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

#holiday |  ഇന്ന് അവധി; ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
Nov 13, 2024 06:19 AM | By Athira V

വയനാട്: ( www.truevisionnews.com ) ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെയും മണ്ഡലങ്ങളിലെയും സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു.

വയനാട് ജില്ലയിലും ചേലക്കര മണ്ഡലത്തിലും, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുമുള്ള എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചത്.

നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും വയനാട് ജില്ലയിൽ ഇന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭ, ചേലക്കര, മണ്ഡലങ്ങളിൽ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.

അതേസമയം , നവംബര്‍ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.

നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധിയായിരിക്കും.

മണ്ഡലത്തിൽ വോട്ടുള്ളവർക്കും ‍മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദേശം.

#government #declared #public #holiday #all #government #public #sector #institutions #educational #institutions #by-elections #place

Next TV

Related Stories
#mtpadma |  അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

Nov 14, 2024 09:14 AM

#mtpadma | അന്തരിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ എം.ടി പത്മയുടെ സംസ്‌കാരം ഇന്ന്

കോഴിക്കോട്ടെ വസതിയിൽ പൊതുദർശനത്തിന് ശേഷമാകും...

Read More >>
#KERALARAIN |  സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

Nov 14, 2024 08:51 AM

#KERALARAIN | സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം...

Read More >>
#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

Nov 14, 2024 07:48 AM

#arrest | ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ പ്രതി അറസ്റ്റില്‍

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചോ എന്നെല്ലാം പൊലീസ് അന്വേഷിച്ച്...

Read More >>
Top Stories