കണ്ണൂര്‍: (truevisionnews.com) വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ.
തന്നെയും കുടുംബത്തെയും അപമാനിക്കുന്നതിനായി വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിവ്യയുടെ പ്രതികരണം. 'വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാര്‍ത്തകള്‍ കെട്ടിച്ചമച്ചവര്‍ക്കും, വാട്സ്അപ് ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും', പി പി ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു.
#Legal #action #against #those #who #fabricated #fakenews #defame #family #PPDivya