#transferred | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി

#transferred | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന വിജിലന്‍സ് സിഐയെ സ്ഥലം മാറ്റി
Nov 12, 2024 06:08 AM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം.

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയയായ മുന്‍ പഞ്ചായത്ത് പ്രഡിന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു.

വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹന്റെ പേരും ഉയര്‍ന്നുകേട്ടത്.

പി പി ദിവ്യയുടെ ബിനാമി കമ്പനി എന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു.

പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

#Vigilance #CI #accused #ADMNaveenBabu #death #transferred

Next TV

Related Stories
#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്

Nov 26, 2024 10:54 AM

#PCGeorge | പാലക്കാട്ടെ ബി.ജെ.പിയുടെ തോൽവിക്ക് കാരണം പൊളിറ്റിക്കൽ ഇസ്‍ലാം; സുരേന്ദ്രനെ പിന്തുണച്ച് പി.സി ജോർജ്ജ്

അധ്യക്ഷസ്ഥാനത്ത് നിന്ന് സുരേന്ദ്രൻ മാറണമെന്ന് ബി.ജെ.പിയിൽ നിന്ന് തന്നെ...

Read More >>
#accidentcase | അഞ്ചുപേരുടെ ജീവനെടുത്ത അപകടം; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

Nov 26, 2024 10:40 AM

#accidentcase | അഞ്ചുപേരുടെ ജീവനെടുത്ത അപകടം; ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടി.മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത്....

Read More >>
#accidentcase | നാട്ടിക അപകടം;  പ്രതികൾ മദ്യലഹരിയിൽ,  ക്ലീനർക്ക്  ലൈസൻസില്ല, രക്ഷപ്പെടാൻ ശ്രമിച്ച ലോറിയെ  തടഞ്ഞത് ഗ്രൗണ്ടിൽ കളിച്ചിരുന്ന യുവാക്കൾ

Nov 26, 2024 10:34 AM

#accidentcase | നാട്ടിക അപകടം; പ്രതികൾ മദ്യലഹരിയിൽ, ക്ലീനർക്ക് ലൈസൻസില്ല, രക്ഷപ്പെടാൻ ശ്രമിച്ച ലോറിയെ തടഞ്ഞത് ഗ്രൗണ്ടിൽ കളിച്ചിരുന്ന യുവാക്കൾ

ഒപ്പം നിർമാണം നടക്കുന്ന ഭാഗത്തു കൂടി അസാധാരണമായി ഓടിച്ച് പോകുകയായിരുന്ന തടിലോറിയും ഇവർ കണ്ടു....

Read More >>
#pantheerankavcase | ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുൽ പൊലീസ് കസ്റ്റഡിയിൽ

Nov 26, 2024 10:16 AM

#pantheerankavcase | ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുൽ പൊലീസ് കസ്റ്റഡിയിൽ

ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ്...

Read More >>
#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

Nov 26, 2024 09:31 AM

#accident | തടി ലോറി കയറിയുണ്ടായ അപകടം; ഡ്രൈവർക്കും ക്ലീനർക്കുമെതിരെ മനപൂര്‍വ നരഹത്യക്ക് കേസെടുത്ത് പൊലീസ്

ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക...

Read More >>
Top Stories