#Payyolirailwaystation | പയ്യോളി റെയിൽവേ സ്റ്റേഷനിൽ വികസനത്തിന്റെ പച്ചക്കൊടി; കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പി ടി ഉഷ

#Payyolirailwaystation | പയ്യോളി റെയിൽവേ സ്റ്റേഷനിൽ വികസനത്തിന്റെ പച്ചക്കൊടി; കേന്ദ്ര റെയിൽവേ മന്ത്രിയുമായി  കൂടിക്കാഴ്ച നടത്തി പി ടി ഉഷ
Nov 4, 2024 08:58 PM | By Jain Rosviya

കോഴിക്കോട്:(truevisionnews.com) പയ്യോളി റെയിൽവേ സ്റ്റേഷൻ സമഗ്ര നവീകരണം ആവശ്യപ്പെട്ട് രാജ്യസഭാ അംഗം ഡോ.പി.ടി ഉഷ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് വച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പയ്യോളി റെയിൽവേ സ്റ്റേഷൻ സംബന്ധിച്ച സമഗ്ര വികസനത്തിന് കേന്ദ്രമന്ത്രിയുടെ പച്ചക്കൊടി.

യാത്രക്കാർക്ക് ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടുന്ന പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക , പ്ലാറ്റ്ഫോം രണ്ടാം റെയിൽവേ ക്രോസ് വരെ നീട്ടുക, പ്ലാറ്റ്ഫോം റൂഫിംഗ്, കൂടുതൽ ട്രെയിനുകൾ , ഇരിപ്പിടങ്ങൾ , കൂടുതൽ പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ എൻഎസ്ജി 5 കാറ്റഗറിയിലുള്ള സ്റ്റേഷനിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുക തുടങ്ങി സമഗ്രമായ വികസന പദ്ധതിയാണ് കേന്ദ്രമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

ഒപ്പം റെയിൽവേ മേൽ പാലത്തിൻ്റെ സാധ്യത പരിശോധിക്കുന്നതിനായി റെയിൽവേ എൻജിനീയറിംഗ് വിഭാഗത്തിന് പഠനം നടത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പം ജില്ലയിലെയും മറ്റേ സതേൺ റെയിൽവേക്ക് കീഴിലുള്ള പ്രധാന സ്ഥലങ്ങളിലെ പൊതു ജന വിഷയങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

സർക്കാർ പുതുതായി നിർവഹണം നടത്തിയ എംപിമാരുടെ ഈ സാക്ഷി പോർട്ടൽ വഴിയുള്ള ഫണ്ട് വിനിയോഗം സംബന്ധിച്ച് കാര്യക്ഷമമായി ഉദ്യോഗസ്ഥന്മാർ പദ്ധതി നടപ്പാക്കുവാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

#Green #light #development #Payyoli #railway #station #PTUsha #met #central #Railway #Minister

Next TV

Related Stories
#founddead |  കണ്ണൂരിൽ  മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Dec 26, 2024 07:40 PM

#founddead | കണ്ണൂരിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ...

Read More >>
#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

Dec 26, 2024 07:34 PM

#traindeath | കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞില്ല

ഇന്ന് രാവിലെ 8.40ന് വന്ദേ ഭാരത് ട്രെയിൻതട്ടിയാണ് ഇവർ മരണപ്പെട്ടത്. ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ...

Read More >>
#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ്  എക്സൈസ് പിടിയിൽ

Dec 26, 2024 07:24 PM

#methamphetamine | ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ

വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി...

Read More >>
#saved |  പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

Dec 26, 2024 07:13 PM

#saved | പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ...

Read More >>
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
Top Stories