#fire | വിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു

 #fire |  വിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു
Oct 31, 2024 06:51 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) വിനോദസഞ്ചാരികളെ ഇറക്കിയശേഷം നിർത്തിയിട്ടിരിക്കുകയായിരുന്ന ഹൗസ് ബോട്ടിന് തീപിടിച്ചു. ലെയ്ക്സ് ഹോം ഇരുനില ഹൗസ് ബോട്ടിന് ബുധനാഴ്ച വൈകിട്ട് 5.45 ഓടെയാണ് തീ പിടിച്ചത്.

വൈകിട്ട് അഞ്ചോടെ സഞ്ചാരികളെ ഇറക്കിയശേഷം എസി റോഡിൽ പള്ളാത്തുരുത്തി പാലത്തിന് സമീപം നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഹൗസ് ബോട്ടിലെ ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനിടെയുണ്ടായ ഷോർട് സർക്യൂട്ടാകാം തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ ഉയരുന്നത് കണ്ട് ബോട്ടിൽ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റിൽ തീ പടരുകയായിരുന്നു.

ആലപ്പുഴ, തകഴി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസംഘം എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ബോട്ട് പൂർണമായും കത്തിനശിച്ചു.


#houseboat #parked #after #dropping #off #tourists #caught #fire.

Next TV

Related Stories
Top Stories










Entertainment News