#Keralarain | സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശം

#Keralarain | സംസ്ഥാനത്ത്  ഇന്നും മഴയ്ക്ക് സാധ്യത; 5  ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്നലെ പെയ്ത മഴയിൽ വ്യാപകനാശം
Oct 24, 2024 06:25 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com)സംസ്ഥാനത്തും ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.തലസ്ഥാനത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്.

വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. രാവിലെ മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കും.

വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. കാട്ടാക്കട ചാരുപ്പാറ സ്വദേശി ഹരികുമാറിന്റെ വീട്ടിലേക്കാണ് വെള്ളം ഇരച്ചുകയറിയത്.

വീട്ടിലെ സെപ്റ്റിക് ടാങ്ക് അടക്കം തകർന്നു. ഇതിനിടെ വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി. സാധാരണയായി കൊടുംകാറ്റും മഴയുമുള്ള ഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസമാണ് വിഴിഞ്ഞത്ത് ദൃശ്യമായത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബം​ഗാളിലും ജാ​​ഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു.

കോസ്റ്റ് ​ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല.

ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബം​ഗാളിലെ സാ​ഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക.

മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.

#Chance #rain #state #today #Yellowalert #5districts #widespread #damage #due #yesterday #rain

Next TV

Related Stories
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 09:41 PM

#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

നാടിനെ നടുക്കിയ കവർച്ചക്കേസിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം...

Read More >>
#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

Nov 27, 2024 09:17 PM

#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ്...

Read More >>
#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

Nov 27, 2024 09:11 PM

#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത...

Read More >>
#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

Nov 27, 2024 09:08 PM

#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

സിനിമാ പ്രവർത്തകരായ പി പി കുഞ്ഞികൃഷ്ണൻ, അഡ്വ സി ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, ഷിബി കെ തോമസ് എന്നിവരെ...

Read More >>
#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

Nov 27, 2024 08:44 PM

#straydog | കണ്ണൂരിൽ പത്തോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

ഇത്തരത്തിൽ 10 പേരെ നായ കടിച്ചു. പരാക്രമമോ, പരക്കം പാച്ചിലോ കാണിക്കാത്ത നായ നടക്കുന്നതിനിടയിലാണ് പലരെയും...

Read More >>
Top Stories