#Heavyrain | ഇന്ന് തീവ്ര ന്യൂനമർദ്ദം; ഒക്ടോബർ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

#Heavyrain | ഇന്ന് തീവ്ര ന്യൂനമർദ്ദം; ഒക്ടോബർ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
Oct 22, 2024 07:13 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായും നാളെ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ചുഴലിക്കാറ്റ് ഒക്ടോബർ 24 ന് ഒഡിഷ -പശ്ചിമ ബംഗാൾ തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യത.

മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ന്യൂന മർദ്ദം സ്ഥിതിചെയ്യുന്നുണെടങ്കിലും അടുത്ത ദിവസങ്ങളിൽ ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.

വരും ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായും ഒരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്.

തമിഴ്നാടിനു മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.

നാളെയും ചില പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒക്ടോബർ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാധ്യതയുള്ളതിനാൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

#low #pressure #Today #Cyclone #Tomorrow #Heavy #rain #likely #isolated #places #state #coming #days

Next TV

Related Stories
#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

Oct 22, 2024 09:31 AM

#snake | സ്വര്‍ണനിധിക്ക് പാമ്പ് കാവല്‍? പൊത്തില്‍ തിരഞ്ഞത് പാമ്പിനെ, പക്ഷെ കൂടെ കിട്ടിയത് സ്വര്‍ണം അടങ്ങിയ പഴ്‌സ്

നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ പറപ്പുള്ളിബസാര്‍ ചെത്തിപ്പാടത്ത് ബാബുവിന്റെ മകള്‍...

Read More >>
#vdsatheesan |   റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ... ഇനി ചർച്ചയില്ല, യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല -വി ഡി സതീശൻ

Oct 22, 2024 08:55 AM

#vdsatheesan | റിക്വസ്റ്റ് ചെയ്തിരിക്കുന്നു പിൻവലിക്കൂ... ഇനി ചർച്ചയില്ല, യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ല -വി ഡി സതീശൻ

ഞങ്ങൾക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ശേഷമാണോ സംസാരിക്കാൻ വരുന്നതെന്ന് അൻവറിനോട്...

Read More >>
#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി

Oct 22, 2024 08:34 AM

#priyankagandhi | ചുരം കയറല്ലേ... അവിടെ വിലക്കുണ്ട്! പ്രിയങ്കയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത്; കർശന നിർദ്ദേശവുമായി കെപിസിസി

ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം...

Read More >>
#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്

Oct 22, 2024 08:18 AM

#naveenbabu | നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്; സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പ‍റുകൾ, അയച്ചത് രണ്ട് പേർക്ക്

പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം...

Read More >>
#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ

Oct 22, 2024 08:05 AM

#akshanib | ദേ, അടുത്തത്‌; പുറത്താക്കിയ ഷാനിബും പാലക്കാട്ട് മത്സരത്തിന്; കൂടുതൽ കാര്യങ്ങൾ 10.45ന് വാർത്താ സമ്മേളനത്തിൽ

വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...

Read More >>
Top Stories