തിരുവനന്തപുരം: (truevisionnews.com) പി.വി അൻവർ എംഎൽഎയെച്ചൊല്ലി കെപിസിസിയിൽ ഭിന്നാഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
അൻവറിന്റെ പുറകെ പോകേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നിലപാടെടുത്തു. അൻവറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകാതെ യോഗം പിരിഞ്ഞു.
പാലക്കാട്ടേക്ക് മാത്രം നേതാക്കളുടെ ശ്രദ്ധ നൽകിയാൽ പോരെന്ന് കെപിസിസി ജനറൽ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.
പാലക്കാട്ടേക്ക് അമിത ശ്രദ്ധ നൽകിയാൽ ചേലക്കരയിൽ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. ഇന്നലെ രാത്രി ചേർന്ന കെപിസിസി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്.
ഉപാധികൾ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്.
മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.
#Disagreement #KPCC #over #PVAnwar #oppositionleader #wants #keep #Anwar