(truevisionnews.com) ക്യാൻസർ ബാധിച്ച് മലബാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന തലശ്ശേരി സ്വദേശിനി കെ കെ ഫരീദയുടെ ജീവൻ രക്ഷിക്കുന്നതിനായി കൈകോർത്ത് തലശ്ശേരി ചാരിറ്റി കൂട്ടായ്മ.
ഫരീദയുടെ ജീവൻ രക്ഷിക്കുന്നതിനായ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച കടൽ പാലത്ത് ലൈവ് ചായക്കട നടത്തുന്നുവെന്ന് കൂട്ടായ്മ ഭാരവാഹികൾ തലശ്ശേരിയിൽ അറിയിച്ചു.
ജീവൻ രക്ഷിക്കുന്നതിനായ് ഡോക്ടർമാർ നിർദേശിച്ചഒരു കോടി 62 ലക്ഷം രൂപ വിലവരുന്ന എക്യുലിസുമാബ് ഇഞ്ചക്ഷൻ വാങ്ങുന്നതിൻ്റെ സാമ്പത്തിക സ്വരൂപണത്തിന്റെ ഭാഗമായ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച്ച കടൽ പാലത്ത് ലൈവ് ചായക്കട നടത്തുന്നുവെന്ന് കൂട്ടായ്മ ഭാരവാഹികൾ തലശ്ശേരിയിൽ അറിയിച്ചു.
തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാറാണി ഉദ്ഘാടനം ചെയ്യും. അമർഷാൻ ഫൗണ്ടേഷൻ്റെ സഹകരണത്തോടെയാണ് പരിപാടി. തലശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
അമർഷാൻ, റഷീദ്കരിയാടൻ, എൻ സി അഹമ്മദ്, സിയാദ്സിക്കോ, ഷഹറാസ് ചൊക്ലി,എംകെ നൂറുദ്ധീൻ , നൗഷാദ് പൊന്നകം തുടങ്ങിയവർ പങ്കെടുത്തു
#Thalassery #charity #association #joined #hands #save #life #KKFareeda.