#Complaint | നഗരസഭാ വാച്ച്മാനെ പ്രതിയെന്ന് തെറ്റിദ്ധരിച്ച് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തു, പരാതി

#Complaint  | നഗരസഭാ വാച്ച്മാനെ  പ്രതിയെന്ന് തെറ്റിദ്ധരിച്ച് ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തു, പരാതി
Oct 19, 2024 09:32 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) പെരുമ്പാവൂരിൽ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് പരാതി. ആലുവ നഗരസഭാ വാച്ച്മാൻ സുധീറിനെയാണ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് പെരുമ്പാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആക്രമണ കേസിലെ പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസ് സുധീറിനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത് പ്രതിയല്ലാത്ത ആളെയാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗൺസിൽ പരാതി നൽകിയതോടെ ഇയാളെ വിട്ടയക്കുകയായിരുന്നു.

പൊലീസിന്റെ നടപടിക്കെതിരെ നഗരസഭാ അടിയന്തര യോഗം ചേർന്ന് പ്രതിഷേധ പ്രമേയം പാസാക്കിയിട്ടുണ്ട്. ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന ചട്ടം പൊലീസ് പാലിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിൽ നിയമ നടപടി സ്വീകരിക്കാനാണ് സുധീറിന്റെയും നഗരസഭയുടെയും തീരുമാനം .

ഇന്നലെ വൈകീട്ട് 5:30ഓടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സുധീറിനെ നഗരസഭാ കാര്യാലയത്തിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന നഗരസഭാ അധ്യക്ഷനോടുപോലും കാരണം വ്യക്തമാക്കാൻ പൊലീസ് തയാറായില്ല.

പക്ഷെ സ്റ്റേഷനിലെത്തി കുറച്ചു സമയത്തിനു ശേഷം മാത്രമാണ് കസ്റ്റഡിയിലെടുത്തയാൾ മാറിപ്പോയതായി പൊലീസ് തിരിച്ചറിഞ്ഞത്. ശേഷം സുധീറിനെ രാത്രി 9:30ഓടെ വിട്ടയക്കുകയായിരുന്നു.




#Complaint #he #taken #custody #police #Perumbavoor.

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories