#HighCourt | ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരൻ; ശിക്ഷ ശരിവെച്ച് ഹൈക്കോടതി

#HighCourt  | ലോക്കറിൽ വയ്ക്കാൻ ഭാര്യ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരൻ; ശിക്ഷ ശരിവെച്ച് ഹൈക്കോടതി
Oct 19, 2024 08:46 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) വിവാഹസമ്മാനമായി ലഭിച്ച സ്വർണം ഭാര്യയുടെ സമ്മതമില്ലാതെ പണയം വെച്ചയാൾക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി.

ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ്​ വിചാരണ കോടതി ശിക്ഷ വിധിച്ചത്​. ഇതിനെതിരെ കാസർകോട് സ്വദേശി നൽകിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്.

2009ലായിരുന്നു ഹ‌രജിക്കാരന്റെ വിവാഹം. ഭർതൃമാതാവ് സമ്മാനമായി സ്വർണം നൽകിയപ്പോൾ അത്​ ബാങ്ക് ലോക്കറിൽ വെക്കണമെന്ന്​ വ്യവസ്ഥ ചെയ്തിരുന്നു.

എന്നാൽ ഹരജിക്കാരൻ ഇത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തുകയായിരുന്നു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസിൽ പരാതി നൽകി. വിവാഹ ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു.

ക്രിമിനൽ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിൽ വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമെന്ന മജിസ്ട്രേട്ട് കോടതിയുടെയും സെഷൻസ് കോടതിയുടെയും കണ്ടെത്തൽ ഹൈകോടതി ശരിവെച്ചു.

വിശ്വാസവഞ്ചനാ കുറ്റം നിലനിൽക്കുമെന്നും ഹൈകോടതി വ്യക്തമാക്കി. വിചാരണ കോടതിക്ക് തുടർനടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.

#High #Court #upheld #sentence #awarded #trial #court #man #who #pawned #gold #without #his #wife's #consent.

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories