തിരുവനന്തപുരം:(truevisionnews.com) എഡിഎം നവീൻ ബാബുവിൻെറ മരണത്തിൽ പി പി ദിവ്യക്കെതിരെ സിപിഎമ്മിന്റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്.
പോലീസിന്റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്.
ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി
#no #organizational #action #CPM #against #PPDivya #soon.