തിരുവനന്തപുരം : (truevisionnews.com) ഇങ്ങനെയാണേ എങ്ങനെ സ്വർണ്ണം വാങ്ങും? സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി. പവന് ചരിത്രത്തില്‍ ആദ്യമായി ഇന്ന് 58000 രൂപയിലേറെ വിലയായിരിക്കുകയാണ്.
ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 58240 രൂപയായി.
ഒരു ഗ്രാമിന് 7280 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില അതിവേഗം കുതിക്കുകയാണ്.
അതിന്റെ പ്രതിഫലനമെന്ന നിലയിലാണ് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണം പിടിവിട്ട് കുതിക്കുന്നത്.
#price #gold #state #increased #today.