#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 17, 2024 09:12 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) പാറത്തോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്.

ചിറഭാഗത്ത് സോമനാഥൻ നായർ, ഭാര്യ സരസമ്മ, മകൻ ശ്യാംനാഥ് എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സോമനാഥൻ നായർ. ഇദ്ദേഹത്തിൻ്റെയും ഭാര്യയുടെയും മൃതദേഹങ്ങൾ രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലും മകൻ ശ്യാംനാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ക്രൂരമായ കൊലപാതകത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമല്ല. മാതാപിതാക്കളെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാഞ്ഞതോടെ, മറ്റ് മക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ ക്ലർക്കാണ് ശ്യാം. പെട്ടെന്നുണ്ടായ പ്രകോപനങ്ങളാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

വസ്തു വകകളുടെ പ്രമാണങ്ങൾ കത്തിച്ച നിലയിൽ കണ്ടെത്തിയുണ്ട്. സ്വത്ത് തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്.

മറ്റ് ബന്ധുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുക്കാനുണ്ടെന്ന് കാഞ്ഞിരപ്പളളി പൊലീസ് അറിയിച്ചു. ഇൻസ്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

#incident #three #members #family #found #dead #police #started #investigation

Next TV

Related Stories
#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

Dec 27, 2024 05:10 PM

#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കി....

Read More >>
#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

Dec 27, 2024 05:09 PM

#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷികപരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

Dec 27, 2024 04:56 PM

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക്  രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

Dec 27, 2024 04:32 PM

#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക് രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി...

Read More >>
#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

Dec 27, 2024 03:58 PM

#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം...

Read More >>
Top Stories