#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക് രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക്  രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം
Dec 27, 2024 11:02 AM | By Susmitha Surendran

തീക്കുനി: (truevisionnews.com) റോഡിൽ കുഴഞ്ഞ് വീണയാൾക്ക് യുവാവിന്റെ സമയോചിത ഇടപെടൽ തുണയായി. 

വ്യാഴാഴ്ച രാത്രി തീക്കുനി-അരൂർ റോഡിൽ ചന്തൻമുക്കിലാണ് സംഭവം. എരുമ്പൻകുന്നിനടുത്ത് മടത്തിക്കേണ്ടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചെത്തു തൊഴിലാളിയായ തൃശൂർകാരനായിരുന്നു കുഴഞ്ഞ് വീണത്.

ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി സ്ഥലത്തെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാവുമെന്ന് മനസിലാക്കിയ ബിനീഷ് ഒരു നിമിഷം പോലും വൈകാതെ അദ്ദേഹത്തെ കാറിലെടുത്ത് കിടത്തി ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സ നൽകിയ ശേഷം ആംബുലൻസിൽ ബിനീഷ് തന്നെ വടകര സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചതുപ്രകാരം വേണ്ടതു ചെയ്യാനും ബിനീഷ് തയ്യാറായി.

ആൻജിയോ പ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനായതോടെ അദ്ദേഹം അപകടനില തരണം ചെയ്തിരിക്കുകയാണ്.

വടകര സഹകരണ ഹോസ്പിറ്റലിൽ സുഖം പ്രാപിച്ചു വരുന്നു. ഒരു പരിചയവുമില്ലെങ്കിലും മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച സിമന്റ് തേപ്പ് തൊഴിലാളിയായ ബിനീഷിന് അഭിനന്ദന പ്രവാഹമാണിപ്പോൾ.

#young #man #rescues #person #who #confused #road #Appreciation #flow

Next TV

Related Stories
#kidnapcase | ബൈപ്പാസിലെ  വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല,  ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

Dec 28, 2024 03:47 AM

#kidnapcase | ബൈപ്പാസിലെ വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ്...

Read More >>
#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

Dec 28, 2024 03:30 AM

#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി...

Read More >>
#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Dec 28, 2024 03:24 AM

#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്....

Read More >>
#Serialactress |  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Dec 28, 2024 03:03 AM

#Serialactress | കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്...

Read More >>
#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

Dec 28, 2024 02:33 AM

#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

ജില്ലയിൽ പാർട്ടിയിൽ ചേർന്നവരിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം...

Read More >>
#accident |  സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

Dec 28, 2024 02:09 AM

#accident | സൈക്കിളിൽ ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു

പുള്ളികണക്കിലെ പെട്രോൾ പമ്പിന് സമീപം ആയിരുന്നു...

Read More >>
Top Stories

Entertainment News