#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

#accident |  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍
Dec 27, 2024 11:26 AM | By Susmitha Surendran

കൊല്ലം: (truevisionnews.com)  കൊല്ലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി. അപകടമുണ്ടായ ശേഷം സ്കൂട്ടര്‍ യാത്രക്കാരനായ യുവാവും പിന്‍സീറ്റിലിരുന്ന യുവതിയും വാഹനവുമായി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് തുമ്പറ ക്ഷേത്രത്തിന് മുന്നിലാണ് അപകടമുണ്ടായത്. സുശീല റോഡ് മുറിച്ചു കടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ ഇടിച്ചിടുകയായിരുന്നു.

റോഡിൽ സുശീല വീണെങ്കിലും സ്കൂട്ടര്‍ യാത്രക്കാരനും യുവതിയും അവിടെ നിന്നും വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് സുശീലയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.

അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ അമിത വേഗതയിലായിരുന്നുവെന്നും തെറ്റായ ദിശയിൽ നിന്നാണ് സ്കൂട്ടര്‍ വന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

തുമ്പറ ക്ഷേത്രത്തിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സുശീലയെ സ്കൂട്ടര്‍ ഇടിച്ചത്. ഇവര്‍ക്കൊപ്പം മറ്റു സ്ത്രീകളും റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഇതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടര്‍ സുശീലയെ ഇടിച്ചിടുകയായിരുന്നു.

പിൻസീറ്റിലുണ്ടായിരുന്ന യുവതി ഹെല്‍മറ്റും ധരിച്ചിരുന്നില്ല. അപകടം നടന്ന ഉടനെ യുവതി സ്കൂട്ടറിൽ നിന്ന് ഇറങ്ങി മാറി നിൽക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്.

ഇതിനിടെയിൽ യുവാവും വാഹനം ഒതുക്കാനെന്ന രീതിയിൽ അരികിലേക്ക് മാറിയശേഷം സ്കൂട്ടര്‍ മെല്ലേ ഓടിച്ച് നീക്കിയശേഷം യുവതിയെയും കയറ്റി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.

സ്കൂട്ടര്‍ ഇടിച്ചശേഷം പിന്‍ സീറ്റിലിരുന്ന യുവതി ആളുകള്‍ കൂടുന്നതിനിടെ സ്ഥലത്ത് നിന്ന് മാറി നിൽക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് യുവാവിനെയും വിളിച്ചുകൊണ്ട് സ്കൂട്ടറിൽ ഇരുവരും പോവുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.

#elderly #woman #hit #scooter #crossing #road #Kollam.

Next TV

Related Stories
#kidnapcase | ബൈപ്പാസിലെ  വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല,  ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

Dec 28, 2024 03:47 AM

#kidnapcase | ബൈപ്പാസിലെ വാഹനാപകടം യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമല്ല, ലഹരി ഇടപാടിലെ തർക്കമെന്ന് പൊലീസ്

അപകടത്തിൽ പെട്ട കാറിൽ നിന്ന് കണ്ടെത്തിയ ത്രാസ് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്നതാണെന്ന് പൊലീസ്...

Read More >>
#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

Dec 28, 2024 03:30 AM

#manmohansigh | സംസ്ഥാനത്തും ഒരാഴ്ച ഔദ്യോഗിക ദുഖാചരണം; എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ്

രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി...

Read More >>
#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

Dec 28, 2024 03:24 AM

#ARREST | അമ്പടി കേമി.... സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടി, യുവതി അറസ്റ്റിൽ

ആലപ്പുഴ പുലിയൂർ സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്....

Read More >>
#Serialactress |  കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Dec 28, 2024 03:03 AM

#Serialactress | കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക്...

Read More >>
#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

Dec 28, 2024 02:33 AM

#BJP | സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ബിജെപി ട്രഷറർ

ജില്ലയിൽ പാർട്ടിയിൽ ചേർന്നവരിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം...

Read More >>
Top Stories

Entertainment News