#KERALARAIN | സംസ്ഥാനത്ത് ഇന്നും മഴ തന്നെ; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അല‍ർട്ട്

#KERALARAIN |  സംസ്ഥാനത്ത് ഇന്നും മഴ തന്നെ; കോഴിക്കോട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അല‍ർട്ട്
Oct 17, 2024 06:55 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

#It #is #still #raining #state #today #Yellow #alert #seven #districts #including #Kozhikode

Next TV

Related Stories
#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

Nov 28, 2024 07:41 AM

#Murder | ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹൃത്തിന്റെ കാർ

പ്രതി അബ്ദുൽ സനൂഫ് ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ്...

Read More >>
#Priyankagandhi | വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Nov 28, 2024 07:22 AM

#Priyankagandhi | വയനാട് എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച രവീന്ദ്രവസന്ത് റാവുവും ഇന്ന്...

Read More >>
#Rain |  മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 28, 2024 07:07 AM

#Rain | മഴ ശക്തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്നും സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര...

Read More >>
#Accident |  ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു;  15 പേര്‍ക്ക് പരിക്ക്

Nov 28, 2024 06:40 AM

#Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 ന് ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തിമംഗലം കൊല്ലത്തറ ബസ്സ്റ്റോപ്പിനു സമീപമാണ്...

Read More >>
#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ  കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

Nov 28, 2024 06:08 AM

#Robbery | കത്തികാണിച്ചു ഭീഷണി; സ്വർണ വ്യാപാരിയെ കാർ ഇടിച്ചുവീഴ്ത്തി ഒന്നേമുക്കാൽ കിലോ സ്വർണം കവർന്നു

ആഭരണ നിർമാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവിൽ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വർണം...

Read More >>
#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

Nov 27, 2024 10:57 PM

#brutallybeaten | കാട്ടാക്കടയിൽ നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം; ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും ക്രൂരമായി മർദ്ദിച്ചു

സുധീഷിന്റെ തലയിൽ 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി...

Read More >>
Top Stories