#theft | ആർക്കും സംശയം തോന്നില്ല! ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച് യുവതി; അന്വേഷണം ആരംഭിച്ച് പൊലീസ്

#theft | ആർക്കും സംശയം തോന്നില്ല! ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച് യുവതി; അന്വേഷണം ആരംഭിച്ച് പൊലീസ്
Oct 17, 2024 06:35 AM | By Athira V

ചേർത്തല: ( www.truevisionnews.com  )നഗരമധ്യത്തിലെ ജുവല്ലറിയിൽ നിന്നും സ്വർണ്ണ മോതിരം മോഷ്ടിച്ച യുവതിയെ കണ്ടെത്താൻ ചേർത്തല പൊലീസിന്‍റെ അന്വേഷണം.

ദേവീ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടയണി പാലത്തിന് സമീപമുള്ളവി ജോൺ സ്വർണ്ണവ്യാപാരശാലയിൽ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15 നായിരുന്നു സംഭവം. ഒറ്റയ്ക്ക് എത്തിയ 32 വയസു തോന്നിക്കുന്ന യുവതിയാണ് 3 ഗ്രാം തൂക്കമുള്ള മോതിരവുമായി കടന്നു കളഞ്ഞത്.

കടയിലുണ്ടായിരുന്ന ഉടമ ജിതേജ് ഫോൺ വിളിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്ന് മനസിലാക്കി തക്കം നോക്കിയാണ് മോഷണം നടത്തിയത്. ഈ സമയത്ത് യുവതി ജുവലറിയിൽ തനിക്ക് പറ്റിയ മോതിരം വിരലിൽ ഇടുകയും, മറ്റൊരു വിരലിൽ കിടന്ന ഡ്യൂപ്ലികറ്റ് മോതിരം പകരം നൽകിയുമാണ് ചെയ്തത്.

ജുവലറിയിൽ നിന്നും കൈക്കലാക്കിയ സ്വർണ മോതിരവുമായി യുവതി കടന്നുകളയുകയും ചെയ്തു. പിറ്റേ ദിവസമാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടു എന്ന് ഉടമ കണ്ടെത്തിയത്. തുടർന്ന് കടയ്ക്കുള്ളിലെ സി സി ടി വി കേന്ദ്രീകരിച്ചു ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ യുവതി മോതിരം കൈക്കലാക്കുന്നത് തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇനിയും ഈ യുവതിയെ കണ്ടെത്താനായിട്ടില്ല. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനാണ് ചിത്രമടക്കം പുറത്തുവിട്ടിരിക്കുന്നത്.

#No #one #will #doubt #it #Woman #steals #gold #ring #jewelry #store #Police #have #started #investigation

Next TV

Related Stories
#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Oct 25, 2024 09:21 AM

#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ്...

Read More >>
#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി  ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

Oct 25, 2024 09:06 AM

#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ്...

Read More >>
#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

Oct 25, 2024 08:24 AM

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ്...

Read More >>
#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 08:01 AM

#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

Read More >>
Top Stories

Entertainment News