---
title: "#keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും "
english_title: "#Koitiattam #venue #epitome #acting #excellence #Krishnanendu #his #team #stage #story #child #murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/261853/koitiattam-venue-epitome-acting-excellence-krishnanendu-his-team-stage-story-child-murder-new-update"
published_at: "2025-01-08T08:07:00+05:30"
category: "Kerala School Kalolsavam 2025"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677de502d4046_kalolsavam.jpg"
keywords: []
---

# #keralaschoolkalolsavam2025 | അഭിനയ മികവിന്‍റെ നേർചിത്രമായി കൂടിയാട്ടം വേദി; ബാലിവധം കഥയുമായി അരങ്ങ് വാണ് കൃഷ്‌ണേന്ദുവും സംഘവും 

> **Lead Summary:** **തിരുവനന്തപുരം: ** തുടർച്ചയായി രണ്ടാം വർഷവും ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടി മലപ്പുറം പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ.

## Article Content

**തിരുവനന്തപുരം: ** തുടർച്ചയായി രണ്ടാം വർഷവും ഹയർസെക്കൻഡറി വിഭാഗം കൂടിയാട്ടത്തിൽ എ ഗ്രേഡ് നേടി മലപ്പുറം പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ.

കഴിഞ്ഞവർഷം കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിലും ഈ മിടുക്കികൾ എഗ്രേഡ് നേടിയിരുന്നു. ശ്രീമതി കലാമണ്ഡലം സംഗീതയാണ് ഗുരു.

രാമായണത്തിലെ ബാലിവധം കഥയാണ് ഇവർ അവതരിപ്പിച്ചത്. കൃഷ്ണേന്ദു ബി, കൃഷ്ണപ്രിയ പി, ദേവനന്ദ, കൃഷ്ണപ്രിയ എസ്, ശ്രീനന്ദന എസ്, ഗൗരി അനിൽ, നിവേദിത എന്നിവരാണ് യഥാക്രമം ബാലി, സുഗ്രീവൻ, താര,ലക്ഷ്മണൻ, അംഗദൻ ഹനുമാൻ, ശ്രീരാമൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം കൂടിയായ കൂടിയാട്ടം അഭിനയ കലയ്ക്ക് നൃത്തത്തെക്കാൾ പ്രാധാന്യം നൽകുന്നു.

കൂടിയാട്ടത്തിന്‍റെ പേരും അവതരണ ഇടങ്ങളും കുറയുമ്പോഴും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കൂടിയാട്ടം അതേ മികവോടെയും ദൃശ്യ ചാരുതയോടെയും വിദ്യാർഥികൾ അവതരിപ്പിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/261853/koitiattam-venue-epitome-acting-excellence-krishnanendu-his-team-stage-story-child-murder-new-update)