#rainalert | ജാഗ്രത; അറിയിപ്പ് ശ്രദ്ധിക്കുക, ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന് റെഡ് അലർട്ട്

#rainalert |  ജാഗ്രത; അറിയിപ്പ് ശ്രദ്ധിക്കുക, ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഇന്ന് റെഡ് അലർട്ട്
Oct 17, 2024 05:59 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെയും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെയും മുന്നറിയിപ്പ്.

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.

അതേസമയം കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്.

അറിയിപ്പ് ഇപ്രകാരം

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.

കേരള തീരത്ത് ഇന്ന് (17/10/2024) വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കാപ്പിൽ മുതൽ പൂവാർ വരെ

കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ

എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ

മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ

കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ

കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ

കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ

തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

#Caution #Note #Notice #Red #Alert #today #all #coastal #districts #including #kerela

Next TV

Related Stories
#PVAnwar | ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

Oct 17, 2024 09:35 AM

#PVAnwar | ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ.കെ.സുധീർ ഡിഎംകെ സ്ഥാനാർഥി; പ്രഖ്യാപനവുമായി പി.വി.അൻവർ

എൻ.കെ.സുധീർ വലിയ ജനപിന്തുണയുള്ള നേതാവാണ്. കഴിഞ്ഞ 3 മാസമായി ചേലക്കരയിൽ അദ്ദേഹം തിരഞ്ഞെടുപ്പ്...

Read More >>
 #KSudhakaran | ‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’ - കെ.സുധാകരൻ

Oct 17, 2024 09:28 AM

#KSudhakaran | ‘പി.സരിൻ പോകരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം, പോകുന്നവർ പോകട്ടെ’ - കെ.സുധാകരൻ

ഉപതെര‍ഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ സരിൻ പരസ്യമായി പ്രതികരിച്ചിരുന്നു. പാർട്ടി...

Read More >>
#ADMNaveenBabu | വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്; എഡിഎം എൻഒസി വൈകിപ്പിച്ചത് പാെലീസ് റിപ്പോർട്ടിനെ തുടർന്ന്

Oct 17, 2024 09:12 AM

#ADMNaveenBabu | വിവാദ പെട്രോൾ പമ്പിന് ആദ്യം അനുമതി നിഷേധിച്ചത് പൊലീസ്; എഡിഎം എൻഒസി വൈകിപ്പിച്ചത് പാെലീസ് റിപ്പോർട്ടിനെ തുടർന്ന്

എൻഒസിയിൽ പൊലീസ് റിപ്പോർട്ടിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ബിപിസിഎൽ ടെറിട്ടറി മാനേജരുടെ പേരിലാണ് എൻഒസി...

Read More >>
#Sabarimala | എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല നിയുക്ത മേൽശാന്തി, തിരുമംഗലം വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

Oct 17, 2024 08:40 AM

#Sabarimala | എസ്. അരുൺ കുമാർ നമ്പൂതിരി ശബരിമല നിയുക്ത മേൽശാന്തി, തിരുമംഗലം വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ ശബരിമലയിലേയും എം.വൈഷ്ണവി മാളികപ്പുറത്തേയും...

Read More >>
#ENSureshBabu | സരിന്‍ നിലപാട് പറയട്ടെയെന്ന് സി.പി.എം; ജയിക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തും

Oct 17, 2024 08:34 AM

#ENSureshBabu | സരിന്‍ നിലപാട് പറയട്ടെയെന്ന് സി.പി.എം; ജയിക്കാനുള്ള എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തും

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ എപ്പോള്‍ പ്രഖ്യാപിക്കും എന്ന് തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയ സാഹചര്യങ്ങളനുസരിച്ച് തീരുമാനങ്ങളില്‍ മാറ്റം...

Read More >>
Top Stories

Entertainment News