#Fraud | 'സ്വർണത്തിന് പകരം തങ്കക്കട്ടി നൽകാം'; മോഹന വാ​ഗ്ദാനൽകി തട്ടിപ്പ്, പ്രതി പിടിയിൽ

#Fraud | 'സ്വർണത്തിന് പകരം തങ്കക്കട്ടി നൽകാം'; മോഹന വാ​ഗ്ദാനൽകി തട്ടിപ്പ്, പ്രതി പിടിയിൽ
Oct 16, 2024 07:48 AM | By VIPIN P V

തൃശൂർ: (truevisionnews.com) അമ്മാടം സ്വദേശിയിൽ നിന്നും രണ്ടര കോടിയിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി പകരം തങ്കക്കട്ടി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാൾ കൂടി പിടിയിലായി.

കൊരട്ടി ചെറുവാളൂർ സ്വദേശി തെക്കുംത്തല വീട്ടിൽ ജിക്സണെയാണ് (47) തൃശൂർ സിറ്റി പൊലീസ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

സ്വർണാഭരണങ്ങൾക്ക് തുല്യമായ തങ്കക്കട്ടി 15 ദിവസത്തിനുള്ളിൽ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊത്തം 27341491 രൂപയുടെ സ്വ‍ർണാഭരണങ്ങളാണ് കഴിഞ്ഞ മാർച്ച് മാസത്തിൽ രണ്ട് ദിവസങ്ങളിലായി പ്രതികൾ വാങ്ങിയത്.

എന്നാൽ പണമോ സ്വർണാഭരണങ്ങളോ തങ്കകട്ടികളോ തിരികെ കിട്ടാതെ വന്നപ്പോഴാണ് തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കിയത്. തുടർന്ന് മെയ് മാസത്തിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ സുജിത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് തുടരന്വേഷണം തൃശൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് ജില്ല പൊലീസ് മേധാവി ആർ. ഇളങ്കോയുടെ ഉത്തരവു പ്രകാരം കൈമാറി.

ക്രൈം ബ്രാഞ്ച് അസി. കമ്മീഷണർ വൈ. നിസാമുദ്ദീൻ കേസ് ഏറ്റെടുത്ത് അന്വേഷിക്കുകയും ചെയ്തു. അന്വേഷണത്തിൽ പ്രതികൾ തെളിവ് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ കബളിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെ്കടർമാരായ ജയപ്രദീപ്, വി കെ സന്തോഷ്, അസി. സബ് ഇൻസ്പെ്കടർ ജെസ്സി ചെറിയാൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർ സച്ചിൻ ദേവ് എന്നിവരും ഉണ്ടായിരുന്നു.

#instead #gold #Fraud #promising #accused #arrested

Next TV

Related Stories
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

Jul 24, 2025 09:36 PM

പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്; യുവാവ് പിടിയിൽ

മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂർ സ്വദേശി...

Read More >>
നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

Jul 24, 2025 09:35 PM

നാളെ പ്രാദേശിക അവധി: സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന് വാർഡുകളിൽ

സ്കൂളുകളും കടകളും തുറക്കരുതെന്ന് ഔദ്യോഗിക അറിയിപ്പ്, നിയന്ത്രണം കാഞ്ഞങ്ങാട് മൂന്ന്...

Read More >>
Top Stories

Entertainment News

//Truevisionall