#divyasiyer | വിശ്വസിക്കാനാകുന്നില്ല നവീനേ! ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ... നോവുന്ന കുറിപ്പുമായി ദിവ്യ

#divyasiyer | വിശ്വസിക്കാനാകുന്നില്ല നവീനേ! ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ... നോവുന്ന കുറിപ്പുമായി ദിവ്യ
Oct 15, 2024 07:37 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ നോവുന്ന കുറിപ്പുമായി ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ്. പത്തനംതിട്ട കളക്ടാറായി സേവനം അനുഷ്ടിക്കുന്ന സമയത്ത് എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനമെന്ന് ദിവ്യ എസ് അയ്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. വിയോഗം വിശ്വസിക്കാനാവുന്നില്ലെന്ന് ദിവ്യ എസ് അയ്യർ പറയുന്നു.

'വിശ്വസിക്കാനാകുന്നില്ല നവീനേ! പത്തനംതിട്ടയിൽ എന്റെ തഹസീൽദാരായി റാന്നിയിൽ സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് പകർത്തിയ ഈ ചിത്രത്തിൽ നിങ്ങൾ ആദരണീനായ റവന്യു മന്ത്രി കെ രാജൻ, റാന്നി എം എൽ എ പ്രമോദ് നാരായണൻ എന്നിവരെ തിരിച്ചറിയുന്നുണ്ടാകും.

ആദ്യ ചിത്രത്തിൽ വലതു വശം എന്റെ പുറകെ ഇളം പച്ച ഷർട്ട്‌ ഇട്ടു മാസ്ക് അണിഞ്ഞു നവീൻ നിൽപ്പുണ്ട്. രണ്ടാം ചിത്രത്തിലും പുറകിൽ പിങ്ക് ഷർട്ടും മാസ്കും അണിഞ്ഞു നവീൻ നിൽക്കുമ്പോൾ റവന്യു മന്ത്രി വിസിറ്റഴ്‌സ് നോട്ട് ഇൽ അഭിനന്ദനക്കുറിപ്പ് എഴുതുന്നു. എന്നും ഞങ്ങൾക്ക് ഒരു ബലം ആയിരുന്നു തഹസീൽദാർ എന്ന നിലയിൽ റാന്നിയിൽ നവീന്റെ പ്രവർത്തനം.

ഏതു പാതി രാത്രിയും, ഏതു വിഷയത്തിലും കർമ്മനിരതനായി, ഈ ചിത്രങ്ങളിൽ എന്നപോലെ ഗോപ്യമായി, സൗമ്യനായി, നവീൻ എന്ന പ്രിയപ്പെട്ട മികച്ച സഹപ്രവർത്തകൻ ഉണ്ടാകും. ഇനി എന്നെന്നേക്കുമായി കാണാമറയത്തു പോയെന്നോർക്കുമ്പോൾ... 

അമ്മ മരണപ്പെട്ട തരുണത്തിൽ ഞാൻ നവീന്റെ വീട്ടിൽ പോയിരുന്നു. എത്ര മാത്രം തന്റെ അമ്മയെ ആദരിച്ചിരുന്ന മകൻ ആയിരുന്നു നവീൻ എന്നു അന്നു ഞാൻ തിരിച്ചറിഞ്ഞു. മഞ്ജുഷയെയും കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ദുഃഖം പേറുവാൻ ഞങ്ങളും ഒപ്പമുണ്ട്.'- ദിവ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു.

താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.

#Can't #believe #it #Naveen #When #you #think #that #you #are #gone #forever #Divya #with #new #note

Next TV

Related Stories
#arrest |  പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

Oct 15, 2024 10:10 PM

#arrest | പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം; 29കാരൻ അറസ്റ്റിൽ

ഈ സമയം ഭയന്ന് വീട്ടിലെത്തിയ കുട്ടി വിവരം രക്ഷിതക്കളെ അറിയിക്കുകയും വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും...

Read More >>
#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

Oct 15, 2024 09:56 PM

#nipah | നിപ സംശയം: കോട്ടയം മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ

രോഗം സ്ഥിരീകരിക്കുന്നതിന്​ സാമ്പിളുകൾ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്ക്​...

Read More >>
#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

Oct 15, 2024 09:30 PM

#UDF | വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്; യുഡിഎഫ് സ്ഥാനാര്‍ഥികളായി

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13നാണ് നടക്കുന്നത്. വോട്ടെണ്ണൽ നവംബർ 23ന്...

Read More >>
#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Oct 15, 2024 09:26 PM

#hanged | ട്യൂഷൻ സെന്‍റർ ഉടമ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക ബാധ്യതയുള്ളതായി വീട്ടുകാർ പറഞ്ഞതായി പൊലീസ് അറിയിച്ചു. അവിവാഹിതനാണ്. സ്ഥാപനത്തിലെ അധ്യാപകൻ കൂടിയാണ്. റാന്നി പൊലീസ് തുടർനടപടികൾ...

Read More >>
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

Oct 15, 2024 09:25 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 33 കാരിക്ക് രോഗമുക്തി

ചെളിമണ്ണിലും ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളത്തിലും കാണുന്ന അക്കാന്തമീബ ഇനത്തിൽ പെട്ട രോഗാണുവാണ് യുവതിയുടെ ശരീരത്തിൽ...

Read More >>
Top Stories