തിരുവനന്തപുരം: (truevisionnews.com) കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ പ്രതികരണവുമായി റവന്യൂ മന്ത്രി കെ. രാജൻ.
നവീൻ ബാബു നല്ല ഉദ്യോഗസ്ഥൻ ആണെന്നാണ് ഞങ്ങളുടെ ധാരണ . റവന്യൂ കുടുംബത്തിലെ അംഗമാണ്. നവീൻ ബാബുവിന്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാക്കുന്നുവെന്നും ജില്ലാ കലക്ടറോട് പ്രാഥമിക റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നിൽ പരാതിയില്ലെന്നും മറ്റു പരാതികളെക്കുറിച്ച് തനിക്കറിയില്ല.
ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Representatives #need #maturity #understanding #KRajan #reaction #against #ppDivya