കണ്ണൂര്‍: സീനിയര്‍- ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ സംഘര്‍ഷം സ്‌കൂളുകളുടെ പഠനാന്തരീക്ഷത്തെ ബാധിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍.
ജില്ലാ പഞ്ചായത്ത്, സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിച്ച പ്രിന്‍സിപ്പല്‍മാരും പ്രഥമാധ്യാപകരുമാണ് പ്രശ്‌നമുന്നയിച്ചത്.
പരാതി നല്‍കിയാലും വിദ്യാര്‍ഥികളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നില്ലെന്ന് ഒരു പ്രിന്‍സിപ്പല്‍ പരാതിപ്പെട്ടു. നടപടിയെടുത്താല്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇടപെടുന്നുവെന്നും ആക്ഷേപമുയര്‍ന്നു.
സ്‌കൂളുകളിലെ ക്രമസമാധാന പ്രശ്‌നങ്ങളില്‍ പോലീസിന്റെ സേവനം ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് എ.എസ്.പി. കെ.വി.വേണുഗോപാല്‍ മറുപടി നല്‍കി.
18 വയസ്സില്‍ താഴെയുള്ളവരെ നിയമപ്രകാരം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പ്രയാസമുണ്ട്. റാഗിങ്, ലഹരി ഉപയോഗം തുടങ്ങിയവ ഉണ്ടായാല്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത്.
സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന പ്രശ്‌നവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര പരാതിപരിഹാരസമിതികള്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഡി.ഡി.ഇ. ബാബു മഹേശ്വരി പ്രസാദ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വാര്‍ഷികപദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.കെ.രത്‌നകുമാരി, യു.പി.ശോഭ, വി.കെ.സുരേഷ് ബാബു, അഡ്വ. ടി.സരള, സെക്രട്ടറി കെ.വി.മുകുന്ദന്‍തുടങ്ങിയവര്‍ സംസാരിച്ചു
#Senior #junior #conflict #schools #requested #police #act #quickly