#murder | 'ദേഹോപദ്രവം മടുത്തപ്പോള്‍ അരുംകൊല'; കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിൽ, തെളിവെടുപ്പ് നടത്തി

#murder | 'ദേഹോപദ്രവം മടുത്തപ്പോള്‍ അരുംകൊല'; കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിൽ, തെളിവെടുപ്പ് നടത്തി
Oct 15, 2024 06:41 AM | By Susmitha Surendran

മൂവാറ്റുപുഴ: (truevisionnews.com) മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ ഭാര്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

മുടവൂര്‍ തവളക്കവലയില്‍ അസം സ്വദേശി ബാബുല്‍ ഹൂസൈന്‍ കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സെയ്താ ഖാത്തൂനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

ദേഹോപദ്രവം സഹിക്കാന്‍ പറ്റാതെയായപ്പോള്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സെയ്താ ഖാത്തൂന്‍ മൊഴി നല്‍കിയിരിക്കുന്നത്.

തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച കത്തിയും കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. കൊലപാതകശേഷം അസമിലേക്ക് കടന്ന പ്രതിയെ പൊലീസ് സാഹസികമായാണ് പിടികൂടിയത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി കുഴിച്ചിട്ട നിലയിലായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതിയും പ്രതി പോലീസിന് വിവരിച്ച് നല്‍കി.

കൊലപാതകം നടത്തിയതിനുശേഷം രാത്രി എട്ടോടെ കെഎസ്ആര്‍ടിസി ബസില്‍ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡില്‍ എത്തി. അവിടെനിന്ന് മറ്റൊരു ബസില്‍ പെരുമ്പാവൂരില്‍ എത്തിയതിനുശേഷം ഓട്ടോറിക്ഷയിലാണ് ആലുവയില്‍ എത്തിയത്.

പിന്നീട് പ്രതി ട്രെയിനില്‍ അസമിലേക്ക് കടക്കുകയായിരുന്നു. അസമിലെത്തിയ സെയ്താ വീട്ടില്‍ എത്താതെ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

സബ് ഇന്‍സ്‌പെക്ടര്‍ മാഹിന്‍ സലിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുമായി ബാബുല്‍ ഹുസൈന്‍ സ്ഥിരമായി വഴക്കിടുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീടിന്റെ ടെറസിനുമുകളില്‍ 6 ദിവസം പഴക്കമുള്ള മൃതദേഹം ആയിരുന്നു കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തറുത്താണ് ബാബുല്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. സെയ്താ ഖാത്തൂന്‍ ബാബുലിന്റെ രണ്ടാം ഭാര്യയാണ്.

#case #guest #worker's #death #Muvatupuzha #accused's #wife #brought #evidence #taken.

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories