കൊച്ചി: (truevisionnews.com)ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.
എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശമുണ്ട്.
എസ് ഐ ടി ആ കാര്യങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതിജീവിതമാരുടെ സ്വകാര്യത എസ് ഐ ടി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.
എഫ്ഐആര്‍ വിവരങ്ങളിൽ അടക്കം അതിജീവിതമാരുടെ പേര് മറയ്ക്കണമെന്നാണ് നിര്‍ദേശം. എഫ്ഐആര്‍ പകർപ്പ് ആർക്കും ലഭ്യമാകരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പരാതിക്കാരെ മൊഴി നൽകാൻ നിർബന്ധിക്കരുത് എന്നും കോടതി ആവർത്തിച്ചു.
#High #Court #with #important #observation #Hema #committee #report #SIT #can #proceed #investigation