കണ്ണൂർ : (truevisionnews.com) ബീഹാറിലെ സർവ്വകലാശാലയുടെ വ്യാജ ബി.എഡ് സർട്ടിഫിക്കറ്റ് നിർമ്മിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹാജരാക്കിയ പട്ടാന്നൂർ സ്വദേശിനിക്കെതിരെ പോലീസ് കേസെടുത്തു.
പട്ടാന്നൂർ കൊടോളി പ്രത്തെ കരിയിൽ ഹൗസിൽ ടി. ഹസീനയ്ക്കെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ പരാതിയിൻ മേലാണ് കേസ്.
2019 നവംബറിൽ നടത്തിയ കെ-ടെറ്റ് കാറ്റഗറി-രണ്ട് പരീക്ഷയിൽ വിജയിച്ച ഹസീനയുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായതെന്ന് പരാതിയിൽ പറയുന്നു.
2020 ജനുവരി 24നായിരുന്നു പരിശോധന. ബീഹാറിലെ ബോധ്ഗയയിലുള്ള മഗധ യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് സർട്ടിഫിക്കറ്റാണ് ഹസീന ഹാജരാക്കിയിരുന്നത്.
എന്നാൽ അങ്ങനെയൊരു സർട്ടിഫിക്കറ്റ് തങ്ങൾ അനുവദിച്ചിട്ടില്ലെന്ന് സർവ്വകലാശാല അധികൃതർ വ്യക്തമാക്കിയതോടെയാണ് ഡി.ഇ.ഒ പരാതി നൽകിയത്.
#Fake #BEd #Certificate #case #registered #against #woman #Kannur