ചെറുപുഴ : (truevisionnews.com) കുടുംബ വഴക്കിനെ തുടർന്നു ഭാര്യയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.
പ്രാപ്പൊയിലിലെ പനംകുന്നിൽ ശ്രീധരൻ (60) ആണ് ഭാര്യ സുനിതയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ഇന്നു പുലർച്ചെ 2 മണിയോടെ ആയിരുന്നു സംഭവം. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശ്രീധരൻ മരിച്ചു.
സുനിത പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)
#Husband #hanged #himself #after #slashing #injuring #his #wife #Kannur