#theft | വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം, സിസിടിവി അഴിച്ചെടുത്തു, ഡിവി ആര്‍ തോട്ടിലെറിഞ്ഞു

#theft | വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം, സിസിടിവി അഴിച്ചെടുത്തു, ഡിവി ആര്‍ തോട്ടിലെറിഞ്ഞു
Oct 10, 2024 10:26 AM | By Susmitha Surendran

കോട്ടയം: (truevisionnews.com) എരുമേലി മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. മുക്കൂട്ടുതറ ടൗണില്‍ തന്നെയുള്ള രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്.

ജെന്‍ഔഷധി, പേഴത്തുവയല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്നാണ് പണം കവര്‍ന്നത്. ഇതിനുപുറമേ നീതി മെഡിക്കല്‍സ്, തകടിയേല്‍ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു.

പേഴത്ത് വയലില്‍ സ്റ്റോഴ്‌സിലെ സി.സി.ടി.വിയില്‍ മോഷ്ടാവെന്ന് കരുതുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചയാള്‍ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകര്‍ത്ത ശേഷം കടയ്ക്കുള്ളിലേയ്ക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ജന്‍ ഔഷധിയിലെ സിസിടിവി ക്യാമറകള്‍ ഊരിമാറ്റിയ മോഷ്ടാവ് ഡിവി ആര്‍ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു.

സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഊരിമാറ്റിയതിനുശേഷമായിരുന്നു മോഷണം.

ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകര്‍ത്താണ് മോഷ്ടാവ് ഫ്യൂസുകള്‍ ഊരിമാറ്റിയത്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

#Widespread #theft #businesses #CCTV #removed #DVR #thrown #away

Next TV

Related Stories
#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

Dec 27, 2024 05:10 PM

#snake | ക്ഷേത്രത്തിൻ്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി

ഒടുവിൽ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കൾ ചാക്കിലാക്കി....

Read More >>
#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

Dec 27, 2024 05:09 PM

#privatebus | കോഴിക്കോട് വടകര താലൂക്കിൽ ജനുവരി 7 ന് സ്വകാര്യ ബസ് പണിമുടക്ക്, തീരുമാനം ജീവനക്കാരെ മർദ്ദിച്ച പ്രതികളെ പിടികൂടാത്തതിനാൽ

സാമൂഹ്യ വിരുദ്ധരുടെ ക്രൂരമായ ആക്രമത്തിന് ഇരയാകുന്ന ബസ്സ് തൊഴിലാളികളോട് മാനുഷികപരിഗണനനൽകാൻ അലംഭാവം കാണിക്കുന്ന അധികൃതരുടെ നടപടി അങ്ങേയറ്റം...

Read More >>
#accident |  റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

Dec 27, 2024 04:56 PM

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധികയെ ഇടിച്ചു വീഴ്ത്തി സ്കൂട്ടര്‍

സ്കൂട്ടര്‍ ഇടിച്ച് മുണ്ടക്കൽ സ്വദേശിനി സുശീലയ്ക്ക് ഗുരുതരമായി പരിക്കേറ്റു....

Read More >>
#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക്  രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

Dec 27, 2024 04:32 PM

#saved | തീക്കുനി റോഡിൽ കുഴഞ്ഞുവീണ ചെത്തു തൊഴിലാളിക്ക് രക്ഷകനായി യുവാവ്; അഭിനന്ദനപ്രവാഹം

ഒരാൾ റോഡിൽ കുഴഞ്ഞ് വീണതറിഞ്ഞ് ബിനീഷ് സ്വന്തം കാറുമായി...

Read More >>
#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

Dec 27, 2024 03:58 PM

#DMO | കസേരകളിയിൽ ട്വിസ്റ്റ്; എൻ രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡിഎംഒ ആകും; ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി

കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ നിലവിലെ ഡിഎംഒ തയ്യാറാകാതിരുന്നതോടെയാണ് സംഭവം...

Read More >>
Top Stories