#accident | റോഡ് മുറിച്ചു കടക്കുമ്പോൾ മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം

#accident |  റോഡ് മുറിച്ചു കടക്കുമ്പോൾ  മിനിലോറിയിടിച്ചു, കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം
Oct 7, 2024 09:43 PM | By Susmitha Surendran

ആലുവ: (truevisionnews.com) മിനിലോറിയിടിച്ച് കാൽനടയാത്രിയ്ക്ക് ദാരുണാന്ത്യം . നീറിക്കോട് മേനലിൽ പുതുശ്ശേരി മിനി (43)യാണ് മരിച്ചത്.

ആലുവ - പറവൂർ റോഡിൽ സെമിനാരിപ്പടിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മിനി ജോലിക്ക് പോകുന്ന വഴി റോഡ് മുറിച്ചു കടക്കുമ്പോൾ ലോറിയിടിക്കുകയായിരുന്നു.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആലുവ സെമിനാരിയിൽ പാചക ജോലിക്കാരിയാണ്.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നീറിക്കോട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മിനിയുടെ കണ്ണുകൾ അങ്കമാലി എൽ.എഫ് ആശുപത്രിക്ക് നൽകി. മകൻ: ജോയൽ. സഹോദരൻ: ജോൺസൺ.

#Pedestrian #dies #after #being #hit #minilorry

Next TV

Related Stories
Top Stories










Entertainment News