കണ്ണൂർ: ( www.truevisionnews.com ) അങ്കണവാടിയില്‍വെച്ച് മൂന്നര വയസുകാരന് വീണ് ഗുരുതരപരിക്കേറ്റു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂര്‍ നെരുവമ്പ്രം സ്വദേശി ധനേഷിന്റെ മകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. വൈകീട്ട് കുട്ടിയെ വിളിക്കാന്‍ എത്തിയ ബന്ധുവാണ് പരിക്ക് കണ്ടത്.
അങ്കണവാടിയില്‍വെച്ച് കുട്ടിയ്ക്ക് പരിക്കേറ്റത് വീട്ടില്‍ അറിയിച്ചില്ലെന്നും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍ ടീച്ചര്‍ തയ്യാറായിലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
മുറിവില്‍ എന്തോ വെച്ച് കെട്ടിയിരുന്നുവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. വൈകീട്ട് കുട്ടി പനി തുടങ്ങിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ പരിയാരത്ത് നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് കുടുബം അറിയിച്ചു.
#three #a #half #year #old #boy #injured #after #falling #Anganwadi #Kannur #family #filed #complaint #against #employees