#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്
Oct 4, 2024 06:16 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇന്ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു.

സംസ്ഥാനത്ത് അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തേക്കും.

നാളെ (5-10-2024) രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വിവിധ ജില്ലകളിലെ യെല്ലോ അല‍ർട്ടുകൾ ഇങ്ങനെ:-

04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

05/10/2024 : ഇടുക്കി, മലപ്പുറം

06/10/2024 : തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർഗോഡ്

07/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

#Chance #heavy #rain #with #thunder #Yellow #alert #four #districts

Next TV

Related Stories
ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ

Mar 25, 2025 09:51 PM

ബംഗാളിലെ സഖാവ് , കണ്ണൂരെത്തിയപ്പോഴും ചെങ്കൊടി നെഞ്ചേറ്റി ; കൊല്ലപ്പെട്ട ഇസ്മയിലിൻ്റെ വിയോഗത്തിൽ കരഞ്ഞ് മൊറാഴ

ബംഗാളിലെ 24 പർഗാന നോർത്ത് ഹരി നഗർ ജില്ലയാണ് ഇസ്‌മായിലിന്റെ ജന്മനാട്...

Read More >>
വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

Mar 25, 2025 09:42 PM

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട; രണ്ട് യുവാക്കളിൽ നിന്ന് പിടികൂടിയത് 285 ഗ്രാം എംഡിഎംഎ

കഴിഞ്ഞ 19 ന് എക്‌സൈസ് ഇരുവരുടെയും കയ്യിൽ നിന്ന് 6.987 ഗ്രാം എംഡിഎംഎ...

Read More >>
വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

Mar 25, 2025 09:25 PM

വഴിയോര വിശ്രമ കേന്ദ്രത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചു കയറി, അപകടം ഡ്രൈവർക്ക് ബിപി കൂടിയതിനാൽ

പോസ്റ്റിലിടിച്ചാണ് ബസ് നിന്നത്. ‍ഡ്രൈവർക്ക് ബിപി കൂടിയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക...

Read More >>
രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

Mar 25, 2025 09:12 PM

രാഹുലിനെ 'പോടാ ചെറുക്കാ' എന്ന് വിളിച്ചിട്ടില്ല; പ്രതിപക്ഷ നേതാവ് നുണപറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി

സര്‍വകലാശാലകളെ അടക്കിഭരിക്കാന്‍ മന്ത്രിക്ക് ആര്‍ത്തിയാണെന്നും രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരെ വിമർശനവുമായി മന്ത്രിയും...

Read More >>
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 08:51 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ...

Read More >>
ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

Mar 25, 2025 08:47 PM

ബൈപ്പാസ് റോഡിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, റോഡ് നിറയെ വാഴക്കുല തെറിച്ചുവീണു

കോവളം പൊലീസ് സ്ഥലത്തെത്തി, പൊലീസും സമീപവാസികളും ചേർന്ന് മിനിലോറി ഉയർത്തിയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നു...

Read More >>
Top Stories