#accident | സീരിയൽ നടി ഓടിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് എംസി റോഡിൽ അപകടം; ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്

#accident | സീരിയൽ നടി ഓടിച്ച കാർ രണ്ട് വാഹനങ്ങളിൽ ഇടിച്ച് എംസി റോഡിൽ അപകടം; ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്
Oct 4, 2024 05:56 AM | By Athira V

കൊച്ചി : ( www.truevisionnews.com ) സീരിയല്‍ നടി മദ്യലഹരിയില്‍ ഓടിച്ച കാര്‍ മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്ക്.

വ്യാഴാഴ്ച വൈകുന്നേരം 6.ന് കുളനട ജംഗ്ഷന് സമീപമുള്ള പെട്രോള്‍ പമ്പിന്റെ മുന്‍വശത്ത് ആയിരുന്നു അപകടം. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിതയാണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്.

നടി മദ്യപിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശേഷം നടിക്കെതിരെ പോലീസ് കേസെടുത്തു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ ഇടിച്ച ശേഷം മറ്റൊരു മിനി ലോറിയില്‍ ഇടുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

നടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിലും സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കാറിലുമായി നടി ഓടിച്ചിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.

#serial #actresss #car #hit #2 #vehicles #pathanamthitta

Next TV

Related Stories
#manaf | അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി, ലോറിയുടമ മനാഫിനെതിരെ കേസ്

Oct 4, 2024 08:35 AM

#manaf | അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതി, ലോറിയുടമ മനാഫിനെതിരെ കേസ്

അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ...

Read More >>
#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

Oct 4, 2024 08:25 AM

#ADGPAjithKumar | അൻവറിന്റെ പരാതി, ആർഎസ്എസ് കൂടിക്കാഴ്ച; എഡിജിപിക്കെതിരായ റിപ്പോർട്ട് സമർപ്പിക്കാതെ ഡിജിപി

പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ്...

Read More >>
#ThomasCherian |  ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

Oct 4, 2024 08:22 AM

#ThomasCherian | ലഡാക്കിൽ 56 വർഷങ്ങള്‍ക്ക് മുമ്പ് മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇന്ന്

തെരച്ചിൽ നടക്കുന്നതിനിടെ തിങ്കളാഴ്‌ച പകൽ 3.30ഓടെയാണ്‌ മഞ്ഞുമലകൾക്കടിയിൽനിന്ന്‌ മൃതദേഹം...

Read More >>
#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

Oct 4, 2024 08:13 AM

#death | മകനുമായുണ്ടായ വാക്കേറ്റത്തിനിടെ നിലത്തുവീണ് പരിക്കേറ്റ അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയിൽ

സജീവ് എഴുന്നേറ്റെങ്കിലും വീണ്ടും തലചുറ്റി വീണ് തലയുടെ പിൻഭാഗത്ത് മുറിവേൽക്കുകയും...

Read More >>
#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

Oct 4, 2024 08:08 AM

#theft | ജനൽ പൊളിച്ച് പള്ളിയിൽ മോഷണം, പ്രതി പിടിയിൽ

പുറ്റമണ്ണയിലെ കടവരാന്തയിൽ കിടന്നുറങ്ങിയിരുന്ന പ്രതിയെ പരിശോധിച്ചപ്പോൾ മോഷണമുതലുകൾ...

Read More >>
#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

Oct 4, 2024 08:04 AM

#wayanadlandslide | വയനാട്ടിൽ ടൗൺഷിപ്പ് രണ്ടിടത്ത് പരിഗണനയിൽ; ദുരന്തബാധിതരുടെ പ്രാഥമിക പട്ടിക ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാൻ ശ്രമം

കള്കടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും ചേർന്നാകും ഗുണഭോഗ്താക്കളെ...

Read More >>
Top Stories