#Theft | പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്

#Theft |  പാനൂരിൽ റോഡരികിൽ നിർത്തിയിട്ട കാർ കവർന്നു; ജിപിഎസ് വഴി പ്രതികളെ പിടികൂടി പൊലീസ്
Oct 3, 2024 02:28 PM | By Susmitha Surendran

പാനൂർ: (truevisionnews.com) റോഡരികിൽ നിർത്തിയിട്ട കാർ കവർന്ന സംഘത്തെ പാനൂർ പൊലീസ് പിന്തുടർന്ന് ചാവക്കാടു നിന്നും പിടികൂടി.

തൃശ്ശൂർ സ്വദേശികളായ ഇസ്മയിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ അറസ്റ്റു ചെയ്തു. കിഴക്കെ ചമ്പാട് കുറിച്ചിക്കരയിലെ ഫ്രൂട്സ് കടക്ക് സമീപത്തായി നിർത്തിയിട്ട KL 58 AG 7707 നമ്പർ സ്വിഫ്റ്റ് കാറാണ് ചൊവ്വാഴ്ച്ച പുലർച്ചെ മോഷണം പോയത്.

കുറിച്ചിക്കരയിൽ താമസിക്കുന്ന മിഥിലാജിൻ്റെതായിരുന്നു കാർ. പാനൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് ജി.പി.എസ് സംവിധാനത്തിൻ്റെ സഹായത്തോടെ കാറിൻ്റെ സഞ്ചാരപഥം കണ്ടെത്തി പിന്നാലെ സഞ്ചരിക്കുകയായിരുന്നു.

ഒടുവിൽ തൃശ്ശൂർ ചാവക്കാട് റോഡിൽ വച്ച് കാറിനെ കണ്ടെത്തുകയും, പ്രതികളെ പിടികൂടുകയുമായിരുന്നു. കേസിൽ ഇനിയും പ്രതികളുണ്ട്. പരാതിക്കാരനായ മിഥിലാജ് സുഹൃത്തുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു.

ഈ തർക്കത്തെ തുടർന്ന് സുഹൃത്ത് കൊട്ടേഷൻ നൽകിയതനുസരിച്ചാണ് പ്രതികൾ തൃശ്ശൂരിൽ നിന്നെത്തി കാർ കവർന്ന് മടങ്ങിയത്. കാറിൽ ജിപിഎസ് സംവിധാനമുള്ള കാര്യം പ്രതികൾ അറിഞ്ഞിരുന്നില്ല.

പാനൂർ പ്രിൻസിപ്പൽ എസ്ഐ പി.ജി രാംജിത്ത്, എസ്.ഐ രാജീവൻ ഒതയോത്ത്, എസ്.സി.പി.ഒ ശ്രീജിത്ത് കോടിയേരി, സി പി ഒ മാരായ വിപിൻ, സജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റു ചെയ്തു.

#Car #stolen #from #roadside #Panur #Police #nabbed #accused #through #GPS

Next TV

Related Stories
#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

Oct 3, 2024 04:42 PM

#ncp | എന്‍സിപി മന്ത്രിമാറ്റം ഉടനില്ല, കാത്തിരിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൂടിക്കാഴ്ചയിലെ തീരുമാനം സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളെ...

Read More >>
#Masami | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 3, 2024 04:21 PM

#Masami | ഒരു മാസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ...

Read More >>
#lottery | 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Oct 3, 2024 04:06 PM

#lottery | 80 ലക്ഷം ആർക്ക് ? കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#wash |   കണ്ണൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്,  50 കാരൻ പിടിയിൽ

Oct 3, 2024 03:35 PM

#wash | കണ്ണൂരിൽ മൺപാത്ര നിർമ്മാണം മറയാക്കി വീടിനകത്ത് ചാരായം വാറ്റ്, 50 കാരൻ പിടിയിൽ

വീടിൻറെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിലാണ് ചാരായം വാറ്റാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നത്....

Read More >>
#KERALARAIN |   24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക്  സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

Oct 3, 2024 03:25 PM

#KERALARAIN | 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെലോ അലർട്ട്

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ...

Read More >>
Top Stories










Entertainment News