ചൊക്ലി : (truevisionnews.com) അന്ന് പുഷ്പൻ ഉൾപ്പെടെ യുവതയുടെ നേർക്ക് വെടിയുതിർക്കാൻ ആജ്ഞാപിച്ച മന്ത്രി എം വി രാഘവൻ്റെ മകനും സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുതിർന്ന മാധ്യമ പ്രവർത്തകനുമായിരുന്ന എം വി നികേഷ് കുമാർ അന്തരിച്ച പുഷ്പൻ്റെ മൃതദ്ദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു.
പുഷ്പങ്ങൾ അർപ്പിച്ചും പുഷ്പചക്രം സമർപ്പിച്ചും അന്ത്യാഭിവാദ്യം അർപ്പിച്ച നികേഷ് മുഷ്ടിച്ചുരുട്ടി അഭിവാദ്യം ചെയ്തു.
പുഷ്പൻ സ്കൂൾ വിദ്യാഭ്യാസം നേടിയ ചൊക്ലി രാമവിലാസം വിദ്യാലയത്തിൻ്റെ അങ്കണത്തിൽ പുഷ്പൻ്റെ മൃതദ്ദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങൾ അന്ത്യയാത്രാമൊഴി നൽകി.
സഖാവ് പുഷ്പന്റെ ഭൗതികശരീരം തോളിലേറ്റി എം വി ഗോവിന്ദൻ മാസ്റ്റർ, എം വി ജയരാജൻ, എ എ റഹിം തുടങ്ങിയ നേതാക്കൾ.
#MVNikeshKumar #pay #respects #RaktaPushpan