#ENMohandas | കാട്ടുക്കള്ളനെതിരെ ജനങ്ങൾ അണിനിരന്നു; പാർട്ടിയെ വെല്ലുവിളിക്കാൻ അൻവറായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി

#ENMohandas | കാട്ടുക്കള്ളനെതിരെ ജനങ്ങൾ അണിനിരന്നു; പാർട്ടിയെ വെല്ലുവിളിക്കാൻ അൻവറായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
Sep 27, 2024 08:16 PM | By VIPIN P V

മലപ്പുറം: (truevisionnews.com) പിവി അൻവറിനെതിരെ തെരുവിൽ പോര്‍മുഖം തുറന്ന് സിപിഎം. മലപ്പുറത്തും കോഴിക്കോടും പിവി അൻവറിനെതിരെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറത്ത് നടന്ന പ്രതിഷേധ പൊതുയോഗത്തിൽ മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹന്‍ദാസ് അൻവറിനെതിരെ തുറന്നടിച്ചു. ഹവാല, സ്വർണക്കടത്തു ഇടപാടുകാരനാണ് പി വി അൻവർ എന്ന് ഇഎൻ മോഹൻദാസ് ആരോപിച്ചു.

ജനങ്ങളെ സേവിക്കാനാണ് എം എൽ എ. അല്ലാതെ മാഫിയാ സംഘങ്ങളെ സംരക്ഷിയ്ക്കാനല്ല. കാട്ടുക്കള്ളൻമാരുടെയും സ്വർണക്കടത്തുകാരുടെയും പാർട്ടിയല്ല സിപിഎം.

അത്തരക്കാരുമായി പാർട്ടിക്ക് ഇനി ഒരു ബന്ധവുമില്ല. പി വി അൻവറിന്‍റെ ജൽപ്പനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണ്. പാർട്ടിയെ വെല്ലുവിളിച്ചാൽ ആരും ഒപ്പമുണ്ടാവില്ല.

കാട്ടുക്കള്ളനെതിരെ ജനങ്ങൾ അണിനിരന്നു. പലരും പാർട്ടിയെ പിന്നിൽ നിന്ന് കുത്തിയിട്ടുണ്ട്. പാർട്ടിക്ക് ഒരു പോറലും ഉണ്ടായിട്ടില്ല. പല വർഗ വഞ്ചകൻമാരായ എംഎൽഎമാർ നേരത്തേയും ഉണ്ടായിട്ടുണ്ട്.

അഭിനവ പി സി ജോർജാണ് അൻവർ. കമ്യൂണിസ്റ്റ് പാർട്ടിയെ വെല്ലുവിളിക്കാൻ അൻവർ ആയിട്ടില്ല. പി സി ജോർജിന്‍റെ ഗതിയാണ് അൻവറിനെ കാത്തിരിക്കുന്നത്. പി സി ജോർജിനെ പോലെ മദയാനയായി അൻവറിന് ഇനി നടക്കാം. ചെകുത്താന്‍റെ വേദമോതലാണ് അൻവറിന്‍റെ അഴിമതിക്കെതിരേയുള്ള ഗിരി പ്രഭാഷണം.

ക്രിമിനലുകൾ പാർട്ടിയെ ഉപദേശിക്കാൻ വരണ്ടേന്നും പൊതുയോഗത്തിൽ ഇഎൻ മോഹൻദാസ് ആരോപിച്ചു. എടവണ്ണയിലെ പൊതുയോഗത്തിൽ അൻവറിനെതിരെ ഏരിയ സെക്രട്ടറി കൊലവിളി പ്രസംഗവും നടത്തി.

ധീരതയോടെ നയിച്ചോളൂവെന്ന് എട്ട് വർഷം മുമ്പ് പറഞ്ഞ അതേ പ്രവർത്തകർ വെട്ടിക്കൂട്ടി കുഴിച്ചുമൂടുമെന്നാണ് പറഞ്ഞതെന്നും അത് ചെയ്യുക തന്നെ ചെയ്യുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

ചെങ്കൊടിക്ക് മുകളിൽ വന്നാൽ ചവിട്ടിയരക്കും. പാർട്ടി പ്രവർത്തകർക്ക് നീതി വാങ്ങിക്കൊടുക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.

നിലമ്പൂരിൽ നടന്ന പൊതുയോഗം സിപിഎം നിലമ്പുർ ഏരിയ സെക്രട്ടറി ഇ പത്മാക്ഷൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞാലിയുടെ രക്തത്തിൽ കുതിർന്ന ചെങ്കൊടി തൊട്ടു അൻവർ കളിച്ചാൽ പൊറുക്കില്ലെന്ന് ഇ പത്മാക്ഷൻ പറഞ്ഞു.

പാർട്ടിക്ക് എതിരായ ആക്രമണം വന്നാൽ പ്രതിരോധിക്കേണ്ടി വരും.

കുഞ്ഞാലിയുടെ മാതൃക പിന്തുടരാൻ തയ്യാറുള്ള ആയിരങ്ങൾ നിലമ്പൂരിൽ ഉണ്ട്. സ്വർണം കായ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ വെട്ടുക തന്നെ ചെയ്യുമെന്നും പത്മാക്ഷൻ വെല്ലുവിളിച്ചു.

#people #rallied #forest #thief #CPM #district #secretary #Anwar #not #ready #challenge #party

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories