#PVAnwar | അൻ 'വാറി'ൽ പുതിയമുറ; 'വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണ്ണം തട്ടിയെടുത്ത് പൊലീസ്', വീഡിയോ പുറത്ത് വിട്ട് പിവി അൻവർ

#PVAnwar |  അൻ 'വാറി'ൽ പുതിയമുറ; 'വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണ്ണം തട്ടിയെടുത്ത് പൊലീസ്', വീഡിയോ പുറത്ത് വിട്ട് പിവി അൻവർ
Sep 26, 2024 05:38 PM | By Athira V

മലപ്പുറം : ( www.truevisionnews.com ) വിദേശത്ത് നിന്നും കൊണ്ടുവന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്തുവെന്നതിന്റെ തെളിവുകൾ പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് പുറത്ത് വിട്ട് പിവി അൻവർ.

2023ൽ വിദേശത്തു നിന്ന് എത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. എയർപ്പോട്ടിന് പുറത്ത് വെച്ചാണ് പൊലീസ് സ്വർണ്ണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ പകുതിയോളം പൊലീസ് മോഷ്ടിച്ചു.

900 ഗ്രാം സ്വർണ്ണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് മുക്കിയത്. 300 ഗ്രാമിന് മുകളിൽ സ്വർണ്ണം മാത്രമാണ് കണക്കിലുണ്ടായിരുന്നത്. ബാക്കി സ്വർണ്ണം പൊലീസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

പാസ്പോട്ടും ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ ചെല്ലാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ്ണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതും.

500 ലേറെ ഗ്രാം പൊലീസ് മുക്കിയെന്നും അൻവർ പുറത്ത് വിട്ട വീഡിയോയിലൂടെ കുടുംബം ആരോപിച്ചു. സ്വർണം പോലീസ് മോഷ്ഠിക്കുന്നില്ല. ഉരുക്കി വേർ തിരിക്കുമ്പോൾ തൂക്കം കുറയുന്നതാണെന്നാണ് മുഖ്യമന്ത്രി മുൻപ് വിശദീകരിച്ചിരുന്നു.

ആ വാദത്തെ തിരുത്തുകയാണ് അൻവർ. പൊലീസിനെതിരായ തെളിവ് വീഡിയോ ആണ് വാർത്താ സമ്മേളനത്തിൽ പി.വി അൻവർ പുറത്ത് വിട്ടത്.

കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ അൻവർ വെല്ലുവിളിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം.ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു.

#PVAnwar #released #video #police #stealing #gold #brought #abroad'

Next TV

Related Stories
#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

Nov 23, 2024 11:15 PM

#KozhikodeRevenueDistrictKalolsavam2024 | കിരീടം ചൂടി കോഴിക്കോട് സിറ്റി; സ്കൂൾ തലത്തിൽ മേമുണ്ട ഒന്നാമത്, സിൽവർ ഹിൽസ് രണ്ടാം സ്ഥാനത്ത്

929 പോയിന്റുമായി ചേവായൂർ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത്...

Read More >>
#MDMA |  82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Nov 23, 2024 10:44 PM

#MDMA | 82 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

അയൽ സംസ്ഥാനങ്ങളിൽ നിന്നം ലഹരി വസ്തുക്കളെത്തിച്ച് കോളേജ് വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്...

Read More >>
#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

Nov 23, 2024 09:56 PM

#kseb | പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം, അറിയിപ്പുമായി കെഎസ്ഇബി

പുതിയ കണക്ഷനും മറ്റ് സേവനങ്ങൾക്കുമുള്ള ആപ്ലിക്കേഷനുകൾ ഡിസംബർ 1 മുതൽ ഓൺലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ്...

Read More >>
#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

Nov 23, 2024 09:15 PM

#Kozhikodreveuedistrictkalolsavam2024 | തിരശീല വീണു; സർഗ്ഗ പ്രതികൾ മാറ്റുരച്ച കോഴിക്കോട് റവന്യൂ ജില്ല കലോത്സവം സമാപിച്ചു

കലോത്സത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തി 923 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ലയുടെ...

Read More >>
#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

Nov 23, 2024 08:33 PM

#accident | കോഴിക്കോട് മിനി പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

അപകടത്തിൽ വാനിലുണ്ടായിരുന്ന പതിനഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക...

Read More >>
#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

Nov 23, 2024 07:48 PM

#Munambam | മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കും - മുഖ്യമന്ത്രി

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലയെന്നും,പ്രശ്നങ്ങൾ മൂന്നുമാസത്തിനകം പരിഹരിക്കുമെന്നും മുഖ്യമന്ത്രിയുടെ...

Read More >>
Top Stories