#NCPControversy | എൻസിപി തർക്കം; വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എതിർത്ത് എകെ ശശീന്ദ്രൻ

#NCPControversy | എൻസിപി തർക്കം; വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എതിർത്ത് എകെ ശശീന്ദ്രൻ
Sep 26, 2024 08:00 AM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള സംസ്ഥാന എൻസിപിയിലെ തർക്കം പൊട്ടിത്തെറിയിലേക്ക്.

മന്ത്രിമാറ്റത്തെ എതിർത്ത വൈസ് പ്രസിഡണ്ടിനെ സസ്പെൻഡ് ചെയ്ത പിസി ചാക്കോയുടെ നടപടിയെ എകെ ശശീന്ദ്രൻ പരസ്യമായി എതിർത്തു.

ശശീന്ദ്രൻ പക്ഷെ ശരത് പവാറിന് കത്തും നൽകി. മന്ത്രിയെ മാറ്റുന്നതിൽ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അടുത്ത മാസം മൂന്നിലേക്ക് മാറ്റി.

മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തർക്കം എൻസിപിയെ പിളർപ്പിലേക്കെത്തിക്കുമോ എന്നാണ് അറിയേണ്ടത്. ശശീന്ദ്രനെ മാറ്റുന്നതിനെ എതിർത്ത് തൃശൂരിൽ യോഗം വിളിച്ച വൈസ് പ്രസിഡണ്ട് പികെ രാജൻ മാസ്റ്ററെ ചാക്കോ സസ്പെൻഡ് ചെയ്തിരുന്നു.

വിമതയോഗം എന്ന നിലക്കുള്ള നടപടി ശശീന്ദ്രനെ അനുകൂലിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ്. പക്ഷെ ചാക്കോയുടെ നടപടിക്കെതിരെ പരസ്യപ്രസ്താവന ഇറക്കിയാണ് ശശീന്ദ്രന്റെ മറുപടി.

സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചാക്കോക്ക് അയച്ച കത്ത് ശശീന്ദ്രൻ പരസ്യമാക്കിയതും പിന്നോട്ടില്ലെന്ന സന്ദേശം ൽകുന്നു. കാരണം കാണിക്കൽ നോട്ടീസ് പോലുമില്ലാതെ എടുത്ത നടപടിക്കെതിരെ ശശീന്ദ്രൻ പക്ഷം പവാറിന് കത്ത് നൽകി.

നടപടി പിൻവലിച്ചില്ലെങ്കിൽ കടുപ്പിക്കാനാണ് ശശീന്ദ്രൻ വിഭാഗത്തിൻറെ നീക്കം. ശശീന്ദ്രനെ മാറ്റാനുള്ള പിസി ചാക്കോയുടെയും തോമസ് കെ തോമസിൻറെയും നീക്കമാകട്ടെ ഇനിയും ഫലം കണ്ടിട്ടില്ല.

പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മാറ്റാൻ പറ്റാത്ത സ്ഥിതിയിലാണ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനത്തിലേക്കെത്താനാണ് ധാരണ. പക്ഷെ കൂടിക്കാഴ്ച നീളുന്നു.

ഇന്നലെ പിണറായി വിജയിന് തിരക്കായതിനാൽ ചർച്ച മാറ്റി. തോമസ് കെ തോമസിനെ കാബിനറ്റിലേക്ക് കൊണ്ടുവരുന്നതിനോട് മുഖ്യമന്ത്രി ഇപ്പോഴും അത്ര താല്പര്യം കാട്ടുന്നില്ല.

മന്ത്രിസ്ഥാനം പാർട്ടിയുടെ ആഭ്യന്തരകാര്യമായിരിക്കെ മുഖ്യമന്ത്രിക്ക് അങ്ങിനെ നോ പറയാൻ ആകില്ലെന്നാണ് ചാക്കോയുടെ നിലപാട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇനി മൂന്നിനാണ്.

#NCP #Controversy #AKSaseendran #opposes #PCChacko #action #suspending #Vice #President

Next TV

Related Stories
#welfarepensionfraud | ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം അൽപ്പസമയത്തിനകം, ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

Nov 30, 2024 11:43 AM

#welfarepensionfraud | ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം അൽപ്പസമയത്തിനകം, ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കും

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ...

Read More >>
#bjp | ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

Nov 30, 2024 11:40 AM

#bjp | ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കൂടിക്കാഴ്ച്ച...

Read More >>
#robbed | കോളിങ് ബെൽ കേട്ട് വാതിൽ തുറന്നു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു

Nov 30, 2024 10:51 AM

#robbed | കോളിങ് ബെൽ കേട്ട് വാതിൽ തുറന്നു; മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കാള്‍ വീട്ടമ്മയെ ആക്രമിച്ച് പണവും സ്വർണവും കവർന്നു

വർക്കല എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ...

Read More >>
#founddead | പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Nov 30, 2024 10:45 AM

#founddead | പ്ലസ് ടു വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇന്നലെ വൈകിട്ട് ആറുമണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു...

Read More >>
#death | ആലുവയിൽ  വഴിത്തർക്കത്തെ തുടർന്നുള്ള മർദ്ദനത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

Nov 30, 2024 10:35 AM

#death | ആലുവയിൽ വഴിത്തർക്കത്തെ തുടർന്നുള്ള മർദ്ദനത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

നിർധന കുടുംബത്തിന്‍റെ നാഥനായ അലിക്കുഞ്ഞിന് ഗുരുതര പരിക്കേറ്റതിനാൽ നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ...

Read More >>
Top Stories